പൊലീസ് അനാസ്ഥ: പീഡന ഇര ആത്മഹത്യചെയ്തു
ജയ്പൂര്‍: മാനഭംഗക്കേസില്‍ പൊലീസ് നടപടി വൈകിയ്ക്കുന്നതില്‍ മനം നൊന്ത് പീഡനത്തിനിരയായ 17കാരി ജീവനൊടുക്കി.
രാജസ്ഥാനിലെ ഝാലവറിലാണ് സംഭവം നടന്നത്. യുവതിയുടെ ആത്മഹത്യയെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബക്കനി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുകയും സ്റ്റേഷന്‍ മേധാവിയെ അറസ്റ്റുചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഞായറാഴ്ചയാണ് കേസര്‍ ദേവി എന്ന യുവതി ആത്മഹത്യ ചെയ്തത്. ഇവരെ അഞ്ചുഗ്രാമീണര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതി പിന്നീട് ഇത് കാണിച്ച് ബകാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ.
എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ല. പിന്നീട് ഉന്നതോദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ഏപ്രില്‍ അഞ്ചിന് ബകാനി പൊലീസ് കേസ് ഫയല്‍ ചെയ്തു.
എന്നാല്‍ അന്വേഷണം തുടങ്ങിയശേഷം യുവതി ബധിരനും മൂകനുമായ ഒരു യുവാവിനെ വിവാഹം ചെയ്തതായി കണ്ടെത്തി. എന്നാല്‍ യുവതി സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ മൊഴികളില്‍ പരസ്പരവൈരുധ്യമുണ്ടെന്നും മറ്റു ചില സാധ്യതകളും കേസിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് കേസന്വേഷണം വഴിതെറ്റിക്കുകയാണെന്ന് ആരോപിച്ചാണ് യുവതി ആത്മഹത്യം ചെയ്തത്. എന്നാല്‍ ഇത് പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എഫ്‌ഐആര്‍ തയ്യാറാക്കിയതിന് നാലു ദിവസത്തിന് ശേഷമാണ് മരണമെന്നും അതിനാല്‍ ഇത് പൊലീസിന്റെ അനാസ്ഥയാണെന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications