കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതബന്ധം: യുവതി കുറ്റസമ്മതം നടത്തി

  • By Lakshmi
Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാനിലെ ശരീയത് കോടതി എറിഞ്ഞു കൊല്ലാന്‍ വിധിച്ച വനിത ടിവിയിലൂടെ കുറ്റസമ്മതം നടത്തി.

ഇവരെ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ചത് അന്താരാഷ്ട്ര സമൂഹം ശക്തമായി എതിര്‍ക്കുന്ന അവസരത്തിലാണ് കുറ്റസമ്മതം വെളിയില്‍ വന്നത്. അതേസമയം, നിര്‍ബന്ധിത കുറ്റസമ്മതമാണ് നടന്നതെന്ന് അവരുടെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ നാല് വര്‍ഷമായി ഇറാന്‍ ജയിലില്‍ ശിക്ഷ കാത്ത് കിടക്കുന്ന സാക്കിനെ മൊഹമ്മദി അഷ്തിയാനിയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പരപുരുഷഗമനം നടത്തിയിട്ടുണ്ട് എന്നും തനിക്ക് ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നും പറഞ്ഞത്.

എന്നാല്‍, രണ്ട് ദിവസം നീണ്ട് നിന്ന മര്‍ദ്ദനത്തിലൊടുവിലാണ് അവര്‍ ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ സമ്മതിച്ചത് എന്ന് അഷ്തിയാനിയുടെ അഭിഭാഷകന്‍ ' ദ ഗാര്‍ഡിയന്‍" പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം കാരണം അഷ്തിയാനിയുടെ ശിക്ഷ തൂക്കിക്കൊലയാക്കി മാറ്റി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍, പീഡിപ്പിച്ച് നടത്തിയ കുറ്റസമ്മതം ടിവി ചാനല്‍ പുറത്തുവിട്ടതോടെ തന്റെ കക്ഷിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കാനായിരിക്കും സര്‍ക്കാരിന്റെ നീക്കമെന്ന് അഭിഭാഷകന്‍ ഭയക്കുന്നു.

ഇവര്‍ കുറ്റമ്മതം നടത്തുന്നതിനിടെ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കുന്നതിന് പാശ്ചാത്യ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത്, അവരെ ഭീഷണിപ്പെടുത്തി നടത്തിയ അഭിമുഖമാണ് എന്ന ആരോപണത്തിന് പിന്‍ബലം നല്‍കുന്നു.

ഇറാന്‍ പുറത്തുവിട്ട അഭിമുഖത്തെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ നിശിതമായി വിമര്‍ശിച്ചു. ഇറാന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത ഇതോടെ നഷ്ടമായിരിക്കുകയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X