മക്കളെ പഠിപ്പിക്കാന്‍ കവര്‍ച്ച 79കാരന്‍ പിടിയില്‍
ചെന്നൈ: ദത്തെടുത്ത മൂന്ന് പെണ്‍കുട്ടികളെ എന്‍ജിനീയറിങ്ങ് കോഴ്‌സിന് വിട്ട് പഠിപ്പിക്കാനായി 26 വീടുകളില്‍ കവര്‍ച്ച നടത്തിയ 79 വയസ്സുകാരന്‍ പിടിയില്‍.
ചെന്നൈ സബര്‍ബന്‍ പോലീസിന്റെ പരിധിയിലുള്ള വിവിധ വീടുകളില്‍ കവര്‍ച്ച നടത്തിയ ശ്രീനിവാസനാണ് അറസ്റ്റിലായത്. വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായ സ്ത്രീകളെ ലക്ഷ്യമാക്കിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്.
വീടുകളില്‍ അലമാര വാങ്ങാനെന്ന വ്യാജേന എത്തി അലമാര തുറന്നു കാണിക്കാന്‍ ആവശ്യപ്പെടും. ഇതിനിടെ വീട്ടിലുള്ള സ്ത്രീയോട് കുടിക്കാന്‍ ചായ ആവശ്യപ്പെടും. ചായ എടുക്കാനായി പോകുന്നതിനിടയില്‍ അലമാരയില്‍ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങള്‍ കൈവശപ്പെടുത്തുകയാണ് പതിവെന്ന് സബര്‍ബന്‍ പോലീസ് കമ്മീഷണര്‍ എസ്.ആര്‍. ജാന്‍ഗിദ് പറഞ്ഞു.
അവിവാഹിതനായ ശ്രീനിവാസന്‍ നാല് കുട്ടികളെ ദത്തെടുത്തിരുന്നു. ആദ്യത്തെ ആണ്‍കുട്ടിയെ എം.ബി.ബി.എസ്. വരെ പഠിപ്പിച്ചെങ്കിലും അവന്‍ തന്നെ വീട്ടില്‍നിന്ന് ഇറക്കിവിട്ടതായി ഇയാള്‍ പറയുന്നു.
മൂന്ന് പെണ്‍കുട്ടികളെയും കവര്‍ച്ചയില്‍നിന്ന് കിട്ടുന്ന പണം ഉപയോഗിച്ച് പഠിപ്പിച്ചുവരികയാണ്. കഴിഞ്ഞ 45 വര്‍ഷമായി കവര്‍ച്ച നടത്തിവരുന്ന ശ്രീനിവാസന്‍, ് പലതവണ അറസ്റ്റിലാവുകയും തടവില്‍ കഴിയുകയും ചെയ്തിട്ടുണ്ട്.
2007ല്‍ നൂറ് വീടുകളില്‍ നടത്തിയ കവര്‍ച്ച ക്കേസുകളില്‍ പിടിയിലാവുകയും രണ്ട് വര്‍ഷം ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.ശ്രീനിവാസന്റെ കൈയില്‍ നിന്ന് 13 ലക്ഷം രൂപ കണ്ടെടുത്തു.












Click it and Unblock the Notifications