ഭാര്യയെ കൊന്നത് മാതാപിതാക്കളെ പരിചരിക്കാത്തതിന്
ബാംഗ്ലൂര്‍: തന്റെ മാതാപിതാക്കളെ വേണ്ടവിധം പരിചരിക്കാന്‍ തയാറാകാത്തതിനാലാണ് ഭാര്യ പ്രിയങ്കയെ വധിച്ചതെന്നു ഇന്‍ഫോസിസ് എച്ച് ആര്‍ മാനേജര്‍ സതീഷ് കുമാര്‍ ഗുപ്തയുടെ കുറ്റസമ്മതം.
കഴിഞ്ഞ പത്താംതീയതിയാണ് പ്രിയങ്ക ഫ്‌ളാറ്റിനുള്ളില്‍ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ട രീതിയില്‍ കാണപ്പെട്ടത്. ദില്ലി പബ്ലിക് സ്‌കൂളില്‍ അധ്യാപികയായിരുന്നു പ്രിയങ്ക.
താന്‍ രാവിലെ അഞ്ചരയോടെ പ്രഭാത സവാരിക്കു പോയി തിരികെ എത്തിയപ്പോള്‍ പ്രിയങ്ക മരിച്ചുകിടക്കുന്നതാണു കണ്ടതെന്നും മുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നതായും സതീഷ് ആദ്യം പോലീസിനോടു പറഞ്ഞിരുന്നു.
എന്നാല്‍ പ്രിയങ്കയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും വളയും മറ്റും മോഷണം പോകാതിരുന്നതും സതീഷിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളും സതീഷിനെക്കുറിച്ച് സംശയങ്ങളുയരാന്‍ ഇടയാക്കി. ശനിയാഴ്ച വിശദമായി ചോദ്യം ചെയ്തപ്പോള്‍ സതീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.
സതീഷിന്റെ മൊബൈല്‍ഫോണ്‍ വിശദമായി പരിശോധിച്ചതോടെ ചിത്രം കൂടുതല്‍ തെളിഞ്ഞു.കൈയും കാലും കെട്ടിയശേഷം പ്രിയങ്കയെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നുലെന്ന് സതീഷ് കുറ്റസമ്മതം നടത്തി.
മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ സതീഷിനെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്. ലഖ്്‌നോ സ്വദേശികളായ സതീഷും പ്രിയങ്കയും നാലുവര്‍ഷം മുമ്പാണ് വിവാഹിതരായത്.
ഇവര്‍ക്കു കുട്ടികളില്ല. ആറുമാസം മുമ്പാണ് ദമ്പതികള്‍ നഗരപ്രാന്തത്തിലുള്ള ഹുളിമാവുവിലെ വാടകഫ്‌ളാറ്റിലേക്ക് താമസം മാറിയത്.












Click it and Unblock the Notifications