തിരുപ്പതി ദേവസ്വത്തിലും അഴിമതി പ്രശ്നം
ഹൈദരാബാദ്: തിരുപ്പതിയില്‍ വന്‍ അഴിമതിയെന്ന് ആരോപണം. തിരുമല തിരുപ്പതി ദേവസ്ഥാനത്ത് പണം നല്‍കി പൂജയും ദര്‍ശനവും നടത്തുന്നതിന് പിന്നില്‍ വന്‍ അഴിമതി നടക്കുന്നതായാണ് ആരോപണം. ഭഗവാന്റെ വളരെ പഴക്കം ചെന്ന ആഭരണങ്ങള്‍ കാണാതായതിലും ദുരൂഹതയുണ്ടെന്നും ആരോപണം ഉന്നയിയ്ക്കുന്നവര്‍ പറയുന്നു.
ആരോപണം ഉന്നയിച്ചുകൊണ്ട് ചന്ദ്രബാബു നായിഡു ഈയിടെ ക്ഷേത്ര ഭരണ ഓഫീസിന്റെ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ ഇപ്പോഴുള്ള ബോര്‍ഡ് പിരിച്ച് വിട്ട് പുതിയ ബോര്‍ഡ് രൂപീകരിയ്ക്കണമെന്നായിരുന്നു ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ ഡി കെ ആദികേശവുലു നായിഡു മദ്യ രാജാവും നിരീശ്വര വാദിയുമാണെന്നും ചന്ദ്രബാബു നായിഡു ആരോപിയ്ക്കുന്നു. ഇദ്ദേഹത്തിന് ഭക്തരുടെ വികാരം മനസ്സിലാവില്ല.
ബോര്‍ഡ് അംഗങ്ങളുടെ പി എ മാര്‍ ദര്‍ശന്‍ ടിക്കറ്റ് എടുത്ത് കരിഞ്ചന്തയില്‍ വിറ്റ് പണം ഉണ്ടാക്കുകയാണ്. 500 വര്‍ഷത്തിന് മുമ്പ് ശ്രീ കൃഷ്ണദേവരായ ഭഗവാന് കാഴ്ചവച്ച ആഭരണങ്ങളാണ് ഇപ്പോള്‍ കാണാതായിരിയ്ക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിലെ ആഭരണങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ദേവസ്വത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഐ വൈ ആര്‍ കൃഷ്ണ റാവു പറയുന്നത്. ക്ഷേത്ര ഗോപുരം സ്വണം പൊതിയാനായി ചിലത് 1950 ല്‍ എടുത്ത് ഉരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications