ദേശീയപാത 45 മീറ്ററാക്കാന്‍ ധാരണ

സ്വകാര്യ പങ്കാളിത്തോടെയുള്ള നിര്‍മ്മിച്ച് നടത്തി കൈമാറുക (ബിഒടി) വ്യവസ്ഥയും ഈ യോഗം അംഗീകരിച്ചു. ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കേന്ദ്രം പാത വികസനത്തില്‍ കേരളത്തെ അവഗണിച്ചേയ്ക്കും എന്ന ഭീതിയാണ് ഒടുവില്‍ ഈ തീരുമാനത്തിലെത്താന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളെ നിര്‍ബന്ധിതരാക്കിയത്. വേറെ ഗതിയില്ലാതെയാണ് ഈ തീരുമാനം എന്ന് എല്ലാ പാര്‍ട്ടികളും അംഗീകരിയ്ക്കുകയും ചെയ്തു.
കേരളത്തിന്റെ നഷ്ടപരിഹാര പാക്കേജ് അംഗീകരിക്കുമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ദേശീയപാത അഥോറിറ്റി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. പദ്ധതി നടപ്പാക്കാനായി തീരുമാനം ഉടനെ കേന്ദ്രത്തെ അറിയിക്കുമെന്നു് മന്ത്രി എം.വിജയകുമാര്‍ പറഞ്ഞു.
റോഡിനായി ഏറ്റെടുക്കുന്ന സ്ഥലത്ത് നിന്ന് കുടിഒഴിപ്പിക്കുന്നവരുടെ സ്ഥലത്തിന് അതത് പ്രദേശത്തെ വിപണി വിലയും ന്യായമായ പുനരധിവാസവും ഉറപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇത് നടപ്പാക്കാനാവുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി പ്രത്യാശിച്ചു.
പാത പണിയുമ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കേണ്ടതുണ്ടെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനായി ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഉയരപാതകള്‍ ഉണ്ടാക്കുകയും വഴി മാറ്റി വിടുകയും വേണം. ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍വകക്ഷിയോഗത്തിന് മുന്‍പ് എല്‍.ഡി.എഫിന്റെ അനൗപചാരിക യോഗം ചേര്‍ന്നിരുന്നു. പൊതുധാരണ 45 മീറ്ററാണെങ്കില്‍ അതിനെ പിന്തുണയ്ക്കാനായിരുന്നു തീരുമാനം.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി, മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിന്റെതാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായത്.












Click it and Unblock the Notifications