ഭീകരരുടെ ഭീഷണി ഇപ്പോഴുമുണ്ട്: ചിദംബരം

ഇതിനര്‍ഥം രാജ്യം തീവ്രവാദി ആക്രമണങ്ങളില്‍ നിന്നും പൂര്‍ണമായും മുക്തരായി എന്നല്ലെന്നും തീവ്രവാദികള്‍ ഇപ്പോഴും അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്നുണ്ടെന്നും ചിദംബരം പറഞ്ഞു.
ഇന്ത്യയില്‍ കാവി തീവ്രവാദം ശക്തമാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് രാജ്യത്തിനകത്ത് ഉയര്ന്നുവരുന്ന മറ്റൊരു ഭീഷണിയാണ്-അദ്ദേഹം പറഞ്ഞു.
തീവ്രവാദ ഭീഷണിയും മാവോയിസ്റ്റ് ആക്രമണങ്ങളും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ഉള്‍ഫ തീവ്രവാദികള്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നാണ് കരുതുന്നത്. നക്‌സലുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും അവരില്‍ നിന്ന് വിശ്വാസയോഗ്യമായ പ്രതികരണമൊന്നും ലഭിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി നേരിടണമെങ്കില്‍ ജനങ്ങളുടെ സാഹയം വേണം. മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തിവരുകയാണ്.
കശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എന്നാല്‍ കശ്മീരിലെ സംഘര്‍ഷങ്ങളില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചിദംബരം വ്യക്തമാക്കി.












Click it and Unblock the Notifications