Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുര്‍ഖ ധരിക്കാന്‍ നിര്‍ബ്ബന്ധിക്കരുത്: ബംഗ്ലാദേശ്

ധാക്ക: സ്‌കൂളുകളിലും മതപാഠശാലകളിലും പെണ്‍കുട്ടികളെ മുഖാവരണം ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കായികസാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കരുതെന്നും ബംഗ്ലാദേശ് സര്‍ക്കാറിന്റെ കര്‍ശന നിര്‍ദ്ദേശം.

സ്‌കൂളുകളും മതപാഠശാലകളും ഈ ഉത്തരവ് ലംഘിച്ചാല്‍ നിയമനടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

പൊതുജീവിതത്തില്‍നിന്ന് മതത്തിന്റെ ഇടപെടല്‍ അവസാനിപ്പിച്ച് ബംഗ്ലാദേശിനെ മതനിരപേക്ഷ രാജ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും ബുര്‍ഖയും മതപരമായ വസ്ത്രങ്ങളും ധരിക്കാന്‍ ഒരു സ്‌കൂളും നിര്‍ബന്ധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് മൂന്നാം ദിവസമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം.

വടക്കുപടിഞ്ഞാറന്‍ നത്രാറിലെ ഒരു സര്‍ക്കാര്‍ വനിതാ കോളേജിലെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളോട് മുഖാവരണം ധരിച്ചെത്താന്‍ നിര്‍ദേശിച്ചതായി ഒരു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്.

മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ബംഗ്ലാദേശില്‍ ചെറിയൊരു വിഭാഗം സ്ത്രീകള്‍ മാത്രമാണ് മുഖാവരണം ധരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+