കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ലോട്ടറി നിരോധിക്കേണ്ടിവരും: ഐസക്

  • By Super
Google Oneindia Malayalam News

Thomas Isaac
ആലപ്പുഴ: മറുനാടന്‍ ലോട്ടറികള്‍ക്കെതിരേ കേന്ദ്രം നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റേതടക്കം എല്ലാ ലോട്ടറികളും നിരോധിക്കുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്നു ധനമന്ത്രി തോമസ് ഐസക്.

ആലപ്പുഴ നഗരസഭ നിര്‍മിച്ച ഇഎംഎസ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതിയടക്കം നിര്‍ദേശിച്ചിട്ടും ലോട്ടറി കൊള്ളയ്‌ക്കെതിരേ കേന്ദ്രം നടപടിയെടുക്കുന്നില്ല. ഈ ചൂഷണം നോക്കിനില്‍ക്കാന്‍ കേരളസര്‍ക്കാരിനാകില്ല. കേന്ദ്രത്തെക്കൊണ്ടു നടപടിയെടുപ്പിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ചാവശ്യപ്പെടും.

വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ് ഈ കൊള്ള പുറത്തുകൊണ്ടുവന്നത്. സര്‍ക്കാരിനെതിരേ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണു ലോട്ടറി വിവാദമുയര്‍ത്തുന്നത്- മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ ലോട്ടറിയുടെയും അന്യസംസ്ഥാന പേപ്പര്‍ലോട്ടറികളുടെയും ചൂഷണം തടയാന്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരും സംസ്ഥാനലോട്ടറിയടക്കം നിരോധിച്ചിരുന്നു. 2005 ജനവരിയിലായിരുന്നു ഇത്.

എന്നാല്‍ ലോട്ടറിവിപണനരംഗത്തെ തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലായതിനാല്‍ ആ വര്‍ഷം ഏപ്രിലില്‍ത്തന്നെ നിരോധനാജ്ഞ പിന്‍വലിച്ചിരുന്നു. നിരോധനത്തോടെ ഓണ്‍ലൈന്‍ ലോട്ടറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനായി.

അനേകലക്ഷം പേരാണ് ലോട്ടറി വിപണനരംഗത്ത് പണിയെടുക്കുന്നത്. ഇതിലേറെയും വികലാംഗരും അശരണരുമാണ്. സര്‍ക്കാറിന്റെ പ്രധാന നികുതിയേതര വരുമാനം കൂടിയാണ് ലോട്ടറി. ഏതാണ്ട് 150 കോടി രൂപയാണ് സര്‍ക്കാറിന് ലോട്ടറിയില്‍നിന്നുള്ള വരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X