കിംഗ്‍ഫിഷര്‍ 5000 കോടി രൂപ സമാഹരിയ്ക്കും
ബാംഗ്ലൂര്‍: വിജയ് മല്ല്യയുടെ കിംഗ്‍ഫിഷര്‍ എയര്‍ലൈന്‍സ് മൂലധനം കൂട്ടാനുള്ള ശ്രമത്തില്‍. 5000 കോടി രൂപ ഓഹരി മൂലധനമായി സമാഹരിയ്ക്കാനാണ് ശ്രമം നടക്കുന്നത്.
ഇന്ത്യയില്‍ ഓഹരി ഇറക്കാതെ ഗ്ലോബര്‍ ഡെപ്പോസിറ്ററി റസീറ്റ്സ് (ജിഡിആര്‍) ഇറക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. ഇതില്‍ ഒരു ഭാഗം എത്രയും പെട്ടെന്ന് തന്നെ സമാഹരിയ്ക്കും. 1100 കോടി രൂപയാണ് ആദ്യം സമാഹരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. ഇത് മൂന്നോ നാലോ മാസത്തിനകം സമാഹരിയ്ക്കും. ഓഹിരിയോ ജിഡിആറോ വഴി കമ്പനിയുടെ ഓഹരി മൂലധനം കൂട്ടാനുള്ള നിര്‍ദ്ദേശം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചുകഴിഞ്ഞു. ഇതിന് ഇനി ഓഹരി ഉടമകളുടെ അംഗീകാരം കിട്ടേണ്ടതുണ്ട്. കമ്പനിയടെ ഇപ്പോഴത്തെ കടം 7500 കോടി രൂപയാണ്. കമ്പനി ചില ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പകളും ഓഹരിയായി മാറ്റാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്.
ഈ നീക്കം വിജയിച്ചാല്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക നില കൂടുതല്‍ മെച്ചപ്പെടും. വന്‍ നഷ്ടം കാരണം കമ്പനിയുടെ മൂല്യം വളരെ താണിരിയ്ക്കുകയാണ് ഇപ്പോള്‍.
ഇന്ത്യയില്‍ സ്വകാര്യ വിമാന കമ്പനികള്‍ ഒക്കെ നഷ്ടത്തിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. പൊതുമേഖലയിലുല്ള എയര്‍ ഇന്ത്യയുടെ സ്ഥിതിയും മറിച്ചല്ല. എയര്‍ഇന്ത്യയുടേയും ജെറ്റ് എയര്‍വേസിന്റേയും നഷ്ടം ആകെ 50,000 കോടി രൂപയോളം വരും.












Click it and Unblock the Notifications