സ്വാശ്രയ മാനേജ്‌മെന്റുമായി വ്യാഴാഴ്ച ചര്‍ച്ച: ബേബി

മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ ഉറച്ചുനില്‍ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പതിനൊന്ന് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധിയിന്മേല്‍ ഈ മാസം 13ന് സുപ്രീംകോടതിയുടെ അന്തിമ വിധിയുണ്ടാകുന്നതുവരെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നിര്‍ത്തിവയ്ക്കണമെന്ന് സ്വാശ്രയമെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു.
സ്വാശ്രയ മെഡിക്കല്‍ പ്രശ്‌നത്തില്‍ കോടതിയില്‍ നിന്നു നീതി ലഭിച്ചില്ലെന്നാണ് മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്. വിഷയത്തില്‍ മുഹമ്മദ് കമ്മിറ്റിക്കും സര്‍ക്കാരിനും വീഴ്ച പറ്റിയതായും അസോസിയേഷന്‍ വക്താക്കള്‍ പറയുന്നു.
കച്ചവടക്കാരെന്നു മുദ്ര കുത്തിയ സ്ഥിതിക്കു പ്രവേശനപരീക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ വഴിക്കു പോകും. ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ നിലപാട് പ്രായോഗികമാണ്. എന്നാല്‍ അതില്‍ സാമൂഹ്യ നീതിയില്ല. അതേസമയം, സ്വാശ്രയവിഷയവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഒൌദ്യോഗികമായി ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടില്ലെന്നും മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി
പൊതുപ്രവേശന ലിസ്റ്റില്‍ നിന്നും മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കാനും ചൊവ്വാഴ്ച ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ ധാരണയായിരുന്നു.












Click it and Unblock the Notifications