സ്പെക്ട്രം ലഭിച്ചു, 3ജി സേവനം ഉടന്‍
ദില്ലി: സ്വകാര്യ ടെലഫോണ്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ 3ജി സ്പെക്ട്രം അനുവദിച്ചു. മേയ് മാസത്തില്‍ നടന്ന ലേലത്തില്‍ സ്പെക്ട്രം ലഭിച്ചവര്‍ക്കാണ് അത് സെപ്തംബര്‍ ഒന്നിന് നല്‍കിയത്.
ഇനി വൈകാതെ തന്നെ കമ്പനികള്‍ മൂന്നാം തലമുറ (3ജി) ടെലഫോണ്‍ സേവനങ്ങള്‍ നല്‍കി തുടങ്ങും. ഭാരതി എയര്‍ടെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവയാണ് സ്പെക്ട്രം ലഭിച്ച പ്രധാന കമ്പനികള്‍. ഈ വര്‍ഷം അവസാനത്തോടെ 3ജി സേവനങ്ങള്‍ ലഭ്യമാവുമെന്നാണ് കരുതുന്നത്.
മേയില്‍ നടന്ന ലേലത്തില്‍ വിവിധ കമ്പനികള്‍ 67,000 കോടി രൂപയ്ക്കാണ് സ്പെക്ട്രം സര്‍ക്കാരില്‍ നിന്ന ലേലം കൊണ്ടത്. ഏഴ് മൊബൈല്‍ സേവന കമ്പനികള്‍ക്കാണ് സ്‌പെക്ട്രം അനുവദിച്ചത്. മെഗാ ഹേര്‍ഡ്‍സില്‍ കണക്കാക്കുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് ബാന്‍ഡ് വിഡ്‍ത്താണ് സ്പെക്ട്രം. 20 വര്‍ഷത്തേയ്ക്കാണ് കമ്പനികള്‍ക്ക് സ്പെക്ട്രം അനുവദിച്ചത്.
അഞ്ചു വര്‍ഷത്തിനുളളില്‍ രാജ്യത്തെ മെട്രൊ നഗരങ്ങളിലെ 90 ശതമാനം സ്ഥലങ്ങളിലും സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ നിബന്ധന വച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ വഴി വീഡിയൊ, സംഗീതം തുടങ്ങിയവ ഉള്‍പ്പടെ വിവിധ തരം സന്ദേശങ്ങള്‍ അതിവേഗം അയയ്ക്കാനും സ്വീകരിയ്ക്കാനും 3ജി സംവിധാനം സാഹചര്യം ഒരുക്കും. ഇത് സെല്‍ ഫോണ്‍ വിപണിയില്‍ വന്‍ മത്സരത്തിന് വഴിവയ്ക്കും. ഒരു പക്ഷേ ഇതിന്റെ ഗുണം ഉപയോക്താക്കള്‍ക്കായിരിയ്ക്കും. ശബ്ദം മാത്രം ഉള്ള സന്ദേശങ്ങളുടെ നിരക്ക് കുറയാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
ടെലകോം റഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയുടെ ജൂണ്‍ മാസം അവസാനത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ 63.5 മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളാണുള്ളത്.
പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലും, എം.ടി.എന്‍.എല്‍ കമ്പനിയും നിലവില്‍ ത്രീ-ജി സേവനങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ ഡല്‍ഹി, മുംബൈ എന്നിവയടക്കം രാജ്യത്തെ 463 നഗരങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാണ്.












Click it and Unblock the Notifications