ഐപിഎസ് ഉദ്യോഗസ്ഥയെ റോഡില്‍ വലിച്ചിഴച്ചു
ബറെയ്‌ലി: ഐപിഎസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകര്‍ റോഡിലൂടെ വലിച്ചിഴച്ചു. ട്രാഫിക് വിഭാഗത്തില്‍ എസ്പിയായ കല്‍പന സക്‌സേനയെയാണ് സഹപ്രവര്‍ത്തര്‍ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തത്.
ട്രാഫിക് പോസ്റ്റില്‍ കൈക്കൂലി വാങ്ങിയ സഹപ്രവര്‍ത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിനാണ് കല്‍പനയ്ക്ക് ഈ ക്രൂരത സഹിക്കേണ്ടിവന്നത്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈയ്യില്‍ പൊട്ടലും തലയ്ക്ക് മുറിവുകളും ഏറ്റിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് ഒരു സൈനികനാണത്രേ ട്രാഫിക് കോണ്‍സ്റ്റബിള്‍മാര്‍ ട്രക്ക് ഡ്രൈവര്‍മാരോട് കൈക്കൂലി ആവശ്യപ്പെടുന്ന കാര്യം കല്‍പനയെ അറിയിച്ചത്. തുടര്‍ന്ന് കല്‍പന ഗണ്‍മാനും ഡ്രൈവറുമായി ഒരു സ്വകാര്യ വാഹനത്തില്‍ സംഭവസ്ഥലത്തെത്തി.
കോണ്‍സ്റ്റബിള്‍മാര്‍ ഡ്രൈവര്‍മാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് താന്‍ നേരില്‍ കണ്ടുവെന്ന് കല്‍പന പറയുന്നു. അപകടം മണത്ത കോണ്‍സ്റ്റബിള്‍മാര്‍ കല്‍പനയെ ആക്രമിച്ച് സംഭവസ്ഥലത്തുനിന്നും വാഹനത്തില്‍ കടന്നുകളയാന്‍ ശ്രമിച്ചു.
എന്നാല്‍ കല്‍പന വാഹനത്തിന്റെ ഡ്രൈവറുടെ വസ്ത്രത്തില്‍ കയറിപ്പിടിച്ചു. ഈ നിലയില്‍ കോണ്‍സ്റ്റബിള്‍മാര്‍ വാഹനം ഓടിയ്ക്കുകയും ഒരു കിലോമീറ്ററോളം കല്‍പനയെ റോഡിലൂടെ ജനങ്ങള്‍ കാണ്‍കെ വലിച്ചിഴയ്ക്കുകയുമായിരുന്നു.
പിന്നീട് തന്നെ തള്ളിയിട്ട് അവര്‍ വാഹനമോടിച്ച് പോയെന്ന് കല്‍പന പറയുന്നു. ഇതില്‍ ഒരു കോണ്‍സ്റ്റബിളിനെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുപേരെ ഇനിയും പിടികൂടാനുണ്ട്.












Click it and Unblock the Notifications