രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ സിപിഎം മുഖപത്രം

പശ്ചിമബംഗാളിലെ പിന്നോക്ക ജില്ലകള്‍ റായ്ബറേലിയെക്കാളും അമേത്തിയെക്കാളും മെച്ചമാണെന്ന് പാര്‍ട്ടി മാസികയായ പീപ്പിള്‍സ് ഡമോക്രസിയില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
രണ്ട് ബംഗാളുകള്‍ ഉണ്ടെന്നും അതിലൊന്ന് പട്ടിണിപ്പാവങ്ങളുടെ ബംഗാളും മറ്റൊന്ന് സിപിഎം നിയന്ത്രിക്കുന്ന ബംഗാളും ആണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകാമെങ്കിലും അത് ശരിയായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. പശ്ചിമബംഗാളിലെ പുരുലിയ പോലെയുള്ള സ്ഥലങ്ങള്‍ രാജ്യത്തെ ഏറ്റവും പിന്നോക്ക മേഖലയായി ചിത്രീകരിച്ചിരിക്കുന്നു.
എന്നാല്‍, പുരുലിയയിലെയും റായ്ബറേലിയിലെയും അമേഠിയിലെയും സമൂഹിക സാമ്പത്തിക സൂചകങ്ങള്‍ താരതമ്യം ചെയ്താല്‍ യഥാര്‍ത്ഥ ചിത്രം വെളിവാകും- ലേഖനത്തില്‍ പറയുന്നു.
പുരുലിയയില്‍ 31 ശതമാനം ആളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണെങ്കില്‍ അമേഠിയിലും റായ്ബറേലിയിലും അത് 54 ശതമാനമാണ്.
അതേപൊലെ പുരുലിയയില്‍ 29 ശതമാനം ആളുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ അമേഠിയിലും റായ്ബറേലിയിലും വെറും 14 ശതമാനത്തിനു മാത്രമാണ് വൈദുതി കണക്ഷന്‍ ലഭിച്ചിട്ടുള്ളത്.
വാക്‌സിനേഷന്‍ നിരക്കിലും ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും പുരുലിയ തന്നെയാണ് മുന്നിലെന്നും മാസികയുടെ എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications