പുറം കരാര്‍: നികുതിയിളവ് നല്‍കില്ലെന്ന് ഒബാമ

അമേരിക്കയിലെ ഒഹിയോ സംസ്ഥാനം പുറംകരാര്‍ ജോലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിനു പിന്നാലെയാണ് ഒബാമ തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ചത്.
ഐ.ടി. മേഖലയിലെ പുറംകരാര്‍ ജോലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ ഒഹിയോവില്‍ വെച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍പ്പെട്ട ഗവര്‍ണറാണ് ഒഹായോവില്‍ ഉത്തരവിറക്കിയത്.
ഉത്പാദനത്തിനോ സേവനങ്ങള്‍ക്കോ രാജ്യത്തിനു പുറത്തുള്ള തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്കാനാവില്ലെന്ന് ഒബാമ നേരത്തെ തന്നെ പറഞ്ഞിരുന്നു. യു.എസ്. സെനറ്റിലെ 37 സീറ്റിലേക്ക് നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതൊരു പ്രചാരണ വിഷയമാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഇക്കാര്യം ആവര്‍ത്തിച്ചത്.
ദേശീയവികാരമിളക്കിവിടാനുള്ള യു.എസ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍ക്കാണ് ഏറെ ദോഷം ചെയ്യുക.
മുന്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ അനുവദിച്ച നികുതി ഇളവുകള്‍ പിന്‍വലിക്കുകയെന്നതാണ് ഒബാമ ഭരണകൂടത്തിന്റെ നിലപാട്. സമ്പന്നര്‍ക്കുള്ള നികുതി ഇളവുകള്‍ പിന്‍വലിക്കുമെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.
പുറംകരാര്‍ നല്കുന്ന കമ്പനികള്‍ക്ക് നികുതി ആനുകൂല്യം നല്‍കേണ്ടതില്ലെന്ന പ്രഖ്യാപനം ഇതിന്റെ തുടര്‍ച്ചയാണ്. ''മറ്റു രാജ്യങ്ങള്‍ക്ക് തൊഴിലവസരവും ലാഭവും പ്രദാനം ചെയ്യുന്ന കമ്പനികള്‍ക്കായി ലക്ഷക്കണക്കിനു ഡോളര്‍ നികുതി ഇളവായി നമ്മള്‍ ചെലവിടുന്നുണ്ട്. ആ സമ്പ്രദായം മാറണം. അമേരിക്കയില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്കാവണം നികുതി ആനുകൂല്യം ലഭിക്കുന്നത്'' ഒബാമ പറഞ്ഞു.
ഇന്ത്യന്‍ കമ്പനികളോട് അനുഭാവം പുലര്‍ത്തിയിരുന്ന ഒഹിയോ ഗവര്‍ണര്‍ ടെഡ് സ്ട്രിക്‌ലന്‍ഡ് കഴിഞ്ഞയാഴ്ചയാണ് ഐ.ടി മേഖലയിലെ ജോലികള്‍ മറ്റു രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് കരാര്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
വര്‍ഷമൊടുവില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് സ്ട്രിക്‌ലന്‍ഡിന്‍േറതെന്ന് കരുതുന്നു. പുറംകരാര്‍ ജോലി നിരോധിക്കുന്നതിനുള്ള ബില്‍ അമേരിക്കയിലെ കണക്ടിക്കട്ട്, ഫേഌറിഡ, ഇന്‍ഡ്യാന, ഹവായി, മെരിലന്‍ഡ്, മിസിസിപ്പി, ന്യൂജഴ്‌സി, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, വാഷിങ്ടണ്‍, മിസൂറി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മുമ്പുതന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മിക്കയിടത്തും അത് നിയമമായിട്ടില്ല. ഒഹിയോവില്‍ ഇതില്‍നിന്നു വ്യത്യസ്തമായി ഗവര്‍ണര്‍ നേരിട്ട് ഉത്തരവിറക്കുകയാണ് ചെയ്തത്. ഗവര്‍ണറുടെ നടപടിക്കു പിന്തുണ പ്രഖ്യാപിക്കുകയാണ് ഫലത്തില്‍ ഒബാമ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications