ദില്ലി സര്‍ക്കാര്‍ യാചകരെ 'തടവിലാക്കുന്നു'
ദില്ലി: കോമണ്‍ വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് ദില്ലിയിലെ യാചകര്‍ക്ക് സര്‍ക്കാര്‍ചെലവില്‍ താമസവും ഭക്ഷണവും. ഒക്ടോബര്‍ 3മുതല്‍ 14വരെ നഗരത്തിലെ യാചകരെയെല്ലാം തടവിലാക്കി സര്‍ക്കാല്‍ ചെലവില്‍ താമസവും ഭക്ഷണവും നല്‍കാനാണ് അധികൃതരുടെ തീരുമാനം.
ഗെയിംസ് ഗ്രാമത്തിന് സമീപത്തു നിന്നും യാചകരെ അവരുടെ സ്വന്തം നാട്ടിലേക്ക് മടക്കി അയയ്ക്കാനുള്ള ദില്ലി സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍, യാചകരെ ഗെയിംസിന്റെ ആര്‍ഭാടത്തിനിടെ യാചകര്‍ പ്രശ്‌നവാമുവെന്നതിനാലാണ് ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുതിയവഴി കണ്ടെത്തിയത്.
ചില പാര്‍ക്കുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും ഗെയിംസ് ബാനറുകളും മറ്റും ഉപയോഗിച്ച് ടെന്റുകള്‍ കെട്ടാനും യാചകരെ ഇത്തരം താല്‍ക്കാലിക കേന്ദ്രങ്ങളില്‍ താമസിപ്പിച്ച് ഗെയിംസ് കഴിയുന്നത് വരെ ഭക്ഷണം നല്‍കാനുമാണത്രേ അധികൃതരുടെ തീരുമാനം.
യാചകര്‍ക്ക് ടോയ്‌ലറ്റ് സൗകര്യവും സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന. എന്തായാലും, സര്‍ക്കാര്‍ ചെലവില്‍ യാചകര്‍ക്ക് കുറച്ചുദിവസത്തേങ്കെലും നല്ല ഭക്ഷവും താമസവും ലഭിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.












Click it and Unblock the Notifications