കശ്മീരില്‍ മന്ത്രിയുടെ വീടാക്രമിച്ചു

വിദ്യാഭ്യാസ മന്ത്രി പീര്‍സാദ മുഹമ്മദ് സയിദിന്റെ വീടാക്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന വെടിവച്ചതില്‍ ഒരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. മറ്റു നാലുപേര്‍ക്ക് നിസാര പരിക്കുമുണ്ട്.
തെക്കന്‍ കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ദംഹല്‍ ഖുഷിപോറ ഗ്രാമത്തിലുള്ള മന്ത്രി സയീദിന്റെ വസതി ഞായറാഴ്ച ഉച്ചയ്ക്കാണ് മുന്നൂറോളം വരുന്ന ജനക്കൂട്ടം ആക്രമിച്ചത്.
മന്ത്രി അപ്പോള്‍ വീട്ടിലുണ്ടായിരുന്നു. വീടിനുനേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാസേന ആദ്യം ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടിക്കുകയും ചെയ്തു. തത്കാലം പിരിഞ്ഞുപോയ ജനക്കൂട്ടം വീണ്ടും ഒന്നിച്ചു കൂടി അക്രമം തുടര്‍ന്നപ്പോഴാണ് സേന വെടിവച്ചത്. സമീര്‍ അഹമ്മദ് മാലിക് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. വയറ്റില്‍ വെടിയേറ്റ ഇയാളെ ആശുപത്രിയിലാക്കി.
ശനിയാഴ്ച ഹൂറിയത്ത് (മിതവാദി) നേതാവ് മിര്‍വെയ്‌സ് ഉമര്‍ഫറൂഖ് നയിച്ച പ്രതിഷേധ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച നിരവധി സ്ഥലങ്ങളില്‍ അക്രമം ഉണ്ടായി.
അടിയന്തരസാഹചര്യം വിലയിരുത്താന്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി തിങ്കളാഴ്ച യോഗം ചേരും. സൈനിക കമാന്‍ഡര്‍മാരുടെ സംയുക്തയോഗത്തിലും കശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യും.












Click it and Unblock the Notifications