കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ തങ്ങളുടേതെന്ന് പാക് പറഞ്ഞുവെന്ന് രേഖ

  • By Lakshmi
Google Oneindia Malayalam News

വാഷിങ്ടണ്‍: കശ്മീര്‍ ഞങ്ങളുടേതാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അധികം സമ്മര്‍ദം വേണ്ടെന്നും പാക്കിസ്ഥാന്‍ യുഎസിനെഅറിയിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് 2002ല്‍ അമേരിക്ക ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്.

പാക്ക് സേനയിലെ ഒരു ഉന്നതനുമായി സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നയ രൂപീകരണ വിഭാഗം ഡയറക്ടര്‍ റിച്ചഡ് ഹാസ് 2002 ഒക്ടോബര്‍ 31നു കശ്മീര്‍ വിഷയ ത്തില്‍ നടത്തിയ ചര്‍ച്ചയുടെ രേഖകള്‍ ഇപ്പോള്‍ പുറത്തുവിട്ടതിലാണ് ഇക്കാര്യം പറയുന്നത്.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷത്തിനുശേഷം പാകിസ്ഥാനുമായുള്ള സഹകരണത്തെ കുറിച്ചായിരുന്നു പേരു വെളിപ്പെടുത്താത്ത ഒരു പാക് സൈനികോദ്യോഗസ്ഥനുമായി ഹാസ് ചര്‍ച് നടത്തിയത്.

ഈ ചര്‍ച്ചയിലാണ് അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ കാശ്മീര്‍ തങ്ങളുടേതാണെന്നും, അതിന്റെ പേരില്‍ പാകിസ്ഥാനെ വിരട്ടാന്‍ നോക്കേണ്ടെന്നായിരുന്നു പാക് സൈനിക ഉദ്യോഗസ്ഥന്റെ മറുപടി.

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഇന്ത്യയുടെ അന്നത്തെ നീക്കത്തെ ഹസ് സ്വാഗതം ചെയ്തതായും രേഖകളില്‍ പറയുന്നു.

നിയന്ത്രണ രേഖയെ രാജ്യാന്തര അതിര്‍ത്തിയായി അംഗീകരിക്കാന്‍ തയാറല്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 11 ആക്ര മണത്തിനുശേഷം യുഎസ് അഫ്ഗാന്‍ അധിനിവേശം നടത്തും മുന്‍പു താലിബാനുമായി ചര്‍ച്ച നടത്തണമെന്നു പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടി രുന്നതായും രേഖകളില്‍ പറയുന്നു.

എന്നാല്‍ ബുഷ് ഭരണകൂടം അതു നിരസിക്കുക യായിരുന്നു.യുഎസ് സേനയില്‍നിന്നു രക്ഷപ്പെടാന്‍ താ ലിബാന്‍ നേതാക്കള്‍ക്കു താവളമാ യതു പാക്ക് അതിര്‍ത്തി പ്രവിശ്യയിലെ മലമ്പ്രദേശമായിരുന്നെന്നും ജോര്‍ജ് വാഷിങ്ടണ്‍ സര്‍വക ലാശാലയുടെ ദേശീയ സുരക്ഷാ ആര്‍ ക്കൈവ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X