വരുന്നു എയര്‍ടെല്ലിന്റെ വെര്‍ച്ച്വല്‍ മണി
ദില്ലി: വൈകാതെ ഷോപ്പിംഗ് നടത്താനുള്ള സൗകര്യം എയര്‍ടെല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും. കടകളിലും ഹോട്ടലുകളിലും വെര്‍ച്ച്വല്‍ പേമെന്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് എയര്‍ടെല്‍ തുനിയുന്നത്. 5000 രൂപവരെയുള്ള ഇടപാടുകളായിരിയ്ക്കും ഈ രീതിയില്‍ നടത്താനാവുക.
ഇതിനായി റിസര്‍വ് ബാങ്കിന്റെ അനുമതി ഭാരതി എയര്‍ടെല്ലിന് കിട്ടിക്കഴിഞ്ഞു. ഫോണ്‍ ഉപയോക്താക്കളില്‍ നിന്ന് എയര്‍ടെല്ലിന് 5000 രൂപ വരെ നേരത്തേ സ്വീകരിച്ച് അത് വെര്‍ച്ച്വല്‍ മണിയായി മൊബൈലില്‍ സൂക്ഷിയ്ക്കാം. എയര്‍ടെല്ലിന്റെ ഈ വെര്‍ച്ച്വല്‍ മണി സ്വീകരിയ്ക്കുന്ന കടകളില്‍ മാത്രമേ ഇത് ഉപയോഗിയ്ക്കാനാവൂ. എയര്‍ടെല്ലിന് നല്‍കിയ പണം തിരിച്ച് വാങ്ങാന്‍ ഉപയോക്താവിന് കഴിയില്ല. അത് ചെലവാക്കി തീര്‍ക്കുക തന്നെ വേണം.
മറ്റ് മൊബൈല്‍ കമ്പനികളും വൈകാതെ ഈ സേവനം തുടങ്ങും. മിയ്ക്ക മൊബൈല്‍ സേവന ദാതാക്കളും ഇതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
65 കോടിയോളം മൊബൈല്‍ ഉപയോക്താക്കളുള്ളതുകൊണ്ട് എല്ലാ മൊബൈല്‍ കമ്പനികളും വിവിധ ധനകാര്യ സേവനങ്ങള്‍ അവര്‍ വഴി നടത്താന്‍ ശ്രമിയ്ക്കുകയാണ്. അതിന്റെ ആദ്യ പടിയാണ് ഇതെന്ന് പറയാം. ഇത്തരം സേവനങ്ങള്‍ വികസിത വിപണികളായ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും യൂറോപ്പിലും നടക്കുന്നുണ്ട്.
വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലടയ്ക്കാനുള്ള സംവിധാനവും ഉണ്ടാവും. വിവിധ ഉപയോക്താക്കള്‍ നല്‍കുന്ന പണം എയര്‍ടെല്‍ ഒരു ബാങ്കില്‍ നിക്ഷേപിയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ നല്‍കുന്ന പണം ടാക്ക് ടൈം ആയിട്ടല്ല കണക്കാക്കുക. ഈ പണം ടാക്ക് ടൈമിനായി ഉപയോഗിയ്ക്കാനും കഴിയില്ല.












Click it and Unblock the Notifications