Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിലേക്ക് സര്‍വകക്ഷി സംഘം

Talks track: Govt to send all-party panel to Valley
ദില്ലി: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരിലെ സമാധാനശ്രമങ്ങള്‍ക്ക് ശക്തിപകരാന്‍ സര്‍വകക്ഷി സംഘം സംസ്ഥാനം സന്ദര്‍ശിക്കും.

ബുധനാഴ്ച ദില്ലിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. എന്നാല്‍ വിവാദ വിഷയമായ സായുധസേനാ പ്രത്യേകാധികാര നിയമം (എഎഫ്എസ്പിഎ) പിന്‍വലിക്കുന്നത് സംബന്ധിച്ച ധാരണയിലെത്താന്‍ യോഗത്തിന് കഴിഞ്ഞില്ല. ഈ വിഷയത്തില്‍ അഭിപ്രായഭിന്നത തുടരുകയാണ്.

സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കണക്കിലെടുത്തായിരിക്കും കശ്മീര്‍ കാര്യത്തിലെ തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. അതിനിടെ, ബുധനാഴ്ചയും സംഘര്‍ഷം തുടര്‍ന്ന കശ്മീരില്‍ പോലീസ് വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു.

കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാനും പരിഹാരം തേടാനുമാണ് സര്‍വകക്ഷി സംഘത്തെ അയക്കുന്നത്. സര്‍വകക്ഷി സംഘം എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാവുക. അക്രമം അവസാനിപ്പിച്ചാല്‍ ആരുമായും ചര്‍ച്ച നടത്തുമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.

ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലായിരിക്കും കശ്മീരിലേക്ക് സര്‍വകക്ഷി പ്രതിനിധി സംഘം പോവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+