കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ ദാരിദ്ര്യം ഏറുന്നു

  • By Ajith Babu
Google Oneindia Malayalam News

One in seven American lives in poverty'
വാഷിംങ്ടണ്‍: അമേരിക്കന്‍ ജനതയ്ക്കിടയില്‍ ദാരിദ്ര്യമേറുന്നതായി റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക മാന്ദ്യത്തെതുടര്‍ന്ന് ഏഴ് അമേരിക്കക്കാരില്‍ ഒരാള്‍ ദരിദ്രനായെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

2009ലെ സെന്‍സസ് കണക്കുപ്രകാരം 43.6 ദശലക്ഷം ജനങ്ങള്‍ ദരിദ്രരാണ്. സൂചികയില്‍ 14.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുഎസ് സെന്‍സസ് ബ്യൂറോയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ആരോഗ്യ ഇന്‍ഷുറന്‍സില്ലാത്തവരുടെ എണ്ണം 15.4 ശതമാനത്തില്‍നിന്ന് 16.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ എണ്ണം അഞ്ച് കോടിയോളം വരും.സാമ്പത്തിക മാന്ദ്യത്തെതുടര്‍ന്ന് തൊഴില്‍നഷ്ടപ്പെട്ടവരാണ് ഇവരിലേറെയും.1960കള്‍ക്കുശേഷം ഇതാദ്യമായാണ് ഇത്രയും പേര്‍ അമേരിക്കയില്‍ പാവപ്പെട്ടവരാകുന്നത്. പ്രസിഡന്റ് ബരാക് ഒബാമ അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിന് ശേഷമെടുത്ത കണക്കാണിത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ദരിദ്രരരുടെ എണ്ണത്തിന് ആനുപാതികമായി സന്പന്നരുടെ എണ്ണവും യുഎസില്‍ ഏറി വരികയാണ്. യുഎസിലെ ആഡംബര ഭവന വിപണയില്‍ വന്‍ വളര്‍ച്ചയാണ് അടുത്ത കാലത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X