20 വര്‍ഷത്തിന് ശേഷം ജോലി തിരിച്ചുകിട്ടി

സര്‍വീസിലിരിയ്‌ക്കെ രണ്ടാം തവണ ഗര്‍ഭിണിയായിരിക്കെയാണ് ശശികര്‍ ജാദവിനെ എയര്‍ ഇന്ത്യ 20 കൊല്ലം മുമ്പ് ജോലിയില്‍ നിന്നും പുറത്താക്കിയത്. എയര്‍ ഇന്ത്യയുടെ ഈ അനീതിയ്‌ക്കെതിരെ രണ്ടു പതിറ്റാണ്ട് തളരാതെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ജാദവ് അനുകൂല വിധി സമ്പാദിച്ചത്.
2003 ഓഗസ്റ്റില്‍ മുംബൈ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച വിധി ശരിവച്ചുകൊണ്ട് ജസ്റ്റിസുമാരായ പിബി മജുംദാര്‍, അനൂപ് മൊഹ്ത എന്നിവരാണ് ജാദവിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ഉത്തരവിട്ടത്. ഉത്തരവിനെതിരെ എയര്‍ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.












Click it and Unblock the Notifications