Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂളം വിളി ഇനി ഓര്‍മ മാത്രം

A meter-gauge train passing through the 13-arch railway flyover built by the British on the Punalur-Shencotta section.
കൊല്ലം: കേരളത്തിലെ അവസാന മീറ്റര്‍ഗേജ് പാതയും ചരിത്രത്തിലേക്ക്. പുനലൂര്‍ ചെങ്കോട്ട പാതയില്‍ സെപ്റ്റംബര്‍ 19ന് ഞായറാഴ്ച വൈകിട്ട് അവസാന പാസഞ്ചറും ചൂളം മുഴക്കി യാത്രയാവുന്നതോടെ ഒരു നൂറ്റാണ്ട പിന്നിട്ട തീവണ്ടിപ്പാതി ഇനിയൊരു ഓര്‍മ മാത്രമാവും. 49 കിലോമീറ്റര്‍ ദൂരമുള്ള പാത ബ്രോഡ്‌ഗേജാക്കി മാറ്റുന്നതിനുള്ള ജോലികള്‍ക്കായി 20 മുതല്‍ ഇതുവഴി ഗതാഗതം നിര്‍ത്തിവയ്ക്കും.

കേരളത്തിലെ ആദ്യത്തേതും അവസാനത്തേതുമായ മീറ്റര്‍ഗേജ് പാതയാണ് തെന്മലയും ആര്യങ്കാവും കടന്നു പശ്ചിമഘട്ടമലനിരകളിലൂടെ ചെങ്കോട്ടയിലേക്കുള്ള റെയ്ല്‍വേ ലൈന്‍. നൂറ്റിയാറ് വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സിഗ്‌നല്‍ സംവിധാനങ്ങളും മറ്റും ഇപ്പോഴും കാണാന്‍ കഴിയുന്ന ഏക റെയില്‍ പാതയുമാണിത്. ഗതാഗതം നിര്‍ത്തിവയ്ക്കുന്നതോടെ ഉപയോഗശൂന്യമാകുന്ന മീറ്റര്‍ ഗേജ് ട്രെയ്‌നുകള്‍ മ്യൂസിയത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിരുദുനഗര്‍ തെങ്കാശി തിരുനെല്‍വേലി തിരുച്ചന്ദൂര്‍ 337 കിലോമീറ്റര്‍ ഗേജ് മാറ്റത്തിന്റെ ഭാഗമായാണു ചെങ്കോട്ട പുനലൂര്‍ റൂട്ടും ബ്രോഡ്‌ഗേജാക്കുന്നത്. പുനലൂര്‍ ചെങ്കോട്ട ഗേജ് മാറ്റത്തിന 62 കോടിയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. കൊല്ലം മുതല്‍ പുനലൂര്‍വരെ ഗേജ് മാറ്റം മേയില്‍ പൂര്‍ത്തിയായിരുന്നു. ഇതുവഴി തീവണ്ടി സര്‍വീസും ആരംഭിച്ചു. എന്നാല്‍, പുനലൂര്‍ ചെങ്കോട്ട ഭാഗത്ത് കൊടും വളവുകളും തുരങ്കങ്ങളുമുള്ളതിനാല്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും.

ഗേജ് മാറ്റം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്ക് ഏറ്റവും എളുപ്പവഴിയാകുമിത്. പതിനാലു മണിക്കൂര്‍ കൊണ്ട് തെക്കന്‍ കേരളത്തില്‍ നിന്ന് ചെന്നൈയിലെത്താനാവുമെന്നത് ഈ പാതയെ കൂടുതല്‍ ആകര്‍ഷകമാക്കും.

ഞായറാഴ്ച വൈകിട്ട് 6.05ന് പുനലൂര്‍ സ്‌റ്റേഷനില്‍ നിന്നാണ് മീറ്റര്‍ഗേജ് പാതയിലെ അവസാന പാസഞ്ചര്‍ തീവണ്ടി ചരിത്രത്തിലേക്കുള്ള യാത്ര ആരംഭിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+