20,000 ന് മുകളില്‍ തന്നെ, അല്പം വിഷമിച്ച്
മുംബൈ: രാവിലെ തുടക്കത്തില്‍ തന്നെ സെന്‍സെക്സ് 20,000 വും നിഫ്ടി 6000 വും കടന്നെങ്കിലും പിന്നീടുള്ള സമയം വിപണി വില്പന സമ്മര്‍ദ്ദത്തിലായിരുന്നു. ഏറെ നേരവും ഇന്‍ഡക്സുകള്‍ ഈ മാസ്മര നമ്പരിന് താഴെ തന്നെയായിരുന്നു.
വിപണി ഉയര്‍ന്നപ്പോള്‍ പല നിക്ഷേപകരും ലാഭം എടുക്കാന്‍ തുടങ്ങിയതായിരുന്നു ഇതിന് കാരണം. വൈകീട്ട് വിപണി അവസാനിപ്പിയ്ക്കുമ്പോള്‍ ഈ മാസ്മര നമ്പരുകള്‍ക്ക് മുകളിലായിരിയ്ക്കില്ല സെന്‍സെക്സും നിഫ്ടിയും എന്ന് തന്നെയായിരുന്നു പലരും അനുമാനിച്ചിരുന്നത്.
സെന്‍സെക്സ് 20,001.55 (+ 95.45)
നിഫ്ടി NSE 6009.05 (+ 28.60 )
എന്നാല്‍ ആ സന്ദേഹങ്ങളെ വിപണി അസ്ഥാനത്താക്കി. എന്നാല്‍ മാസ്മര നമ്പരുകളേക്കാള്‍ വലുതായി ഉയര്‍ന്നുമില്ല. ബുള്ളുകള്‍ കാര്യമായ പിന്‍തുണ വിപണിയ്ക്ക് നല്‍കി എന്നതിന്റെ തെളിവാണ് ഈ ക്ലോസിംഗ്.
കാര്യമായ തിരുത്തലുകളില്ലാതെ ഇങ്ങനെ അതിവേഗം വിപണി ഉയരുന്നത് കരുതലോടെ വേണം കാണാന്‍. ഒരു തിരുത്തല്‍ എപ്പോള്‍ വേണമെങ്കിലും സംഭവിയ്ക്കാം. അതിന് മുമ്പേ ലാഭം കൊയ്യുന്നവര്‍ മിടുക്കന്മാര്‍.
മുകളിലുള്ളത് വിപണി അവസാനിച്ച ശേഷമുള്ള റിപ്പോര്‍ട്ട് (4 പി എം)
സെന്‍സെക്സ് 20,000 ന് മുകളില്‍
രാവിലത്തെ റിപ്പോര്‍ട്ട് (11:16 എ എം)
മുംബൈ: ബോംബെ സ്റ്റേക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 20,000 ത്തിന് മുകളിലെത്തി. രാവിലെ വിപണി തുടങ്ങിയത് തന്നെ ശക്തമായിട്ടായിരുന്നു. കഴിഞ്ഞ ദിവസം 19000 ന് മുകളില്‍ സെന്‍സെക്സ് അവസാനിച്ചപ്പോള്‍ തന്നെ സെപ്തംബര്‍ 21 ചൊവ്വാഴ്ച അത് 20000 കടക്കുമെന്ന് ഉറപ്പായിരുന്നു.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയിലേയ്ക് പണം ഒഴുക്കുന്നതിനാലാണ് വിപണി ഈ ശക്തമായ നില തുടരുന്നത്. 2008 ജനുവരിയ്ക്ക് ശേഷം ഇത് ആദ്യമായാണ് സെന്‍സെക്സ് 20,000 കടക്കുന്നത്.
രാവിലെ 9 12 ന് സെന്‍സെക്സ് 20038 പോയന്റും നിഫ്ടി 6016 പോയന്റും കണ്ടു.
പക്ഷേ പതിനൊന്ന് മണിയോടെ വീണ്ടും താഴേയ്ക്ക് പോയി. പതിനൊന്ന് മണിയ്ക്ക് സെന്‍സെക്സ് 19,932.47 (+ 26.37), നിഫ്ടി 5987.50 (+ 7.05) എന്നതായിരുന്നു അവസ്ഥ.












Click it and Unblock the Notifications