കോമണ്‍വെല്‍ത് ഗെയിംസിനെ കളിയാക്കാന്‍ കാര്‍ട്ടൂണ്‍

ഖാന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ബിജെപി നേതാവ് എല്‍.കെ. അദ്വാനിയാണ് ഉത്ഘാടനം ചെയ്യുന്നത്. ഇര്‍ഫാന്‍ ഖാന്‍ ഈ ആവശ്യവുമായി ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളെ ചെന്നുകണ്ടെങ്കിലും ആരും കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് അദ്വാനിയെ ക്ഷണിയ്ക്കുകയായിരുന്നു.
ഗെയിംസ് നടത്തിപ്പ് അവതാളത്തിലായതിന്റെ പേരില്‍ യുപിഎ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ കിട്ടിയി അവസരം അദ്വാനി ഏതായാലും വേണ്ടെന്ന് വച്ചില്ല. അദ്ദേഹം ഉത്ഘാടനം നടത്താമെന്ന് ഏല്‍ക്കുകയായിരുന്നു.
15 കാര്‍ട്ടൂണുകളാണ് ഇര്‍ഫാന്‍ ഖാന്‍ ഒരുക്കുന്നത്. ഗെയിംസ് അഴിമതി മുതല്‍ പാലം തകര്‍ന്നതുവരെ ഇവയില്‍ ചിത്രീകരിക്കും. സമകാലീനമായ കത്തുന്ന വിഷയങ്ങളാണ് കാര്‍ട്ടൂണുകള്‍ക്ക് പ്രമേയമായി സ്വീകരിക്കുന്നതെന്ന് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി പൊതുജനങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളും സംഘാടനത്തിന്റെ കാലതാമസവും കാര്‍ട്ടൂണുകളില്‍ കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ഗെയിംസ് നടത്തിപ്പിന്റെ പ്രധാന ചുമതലക്കാരനായ സുരേഷ് കല്‍മാഡി, എം.എസ്. ഗില്‍, ഷീലാദീക്ഷിത് എന്നിവരും കാര്‍ട്ടൂണിലുണ്ടാകും.
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കുറിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ തടവില്‍ കഴിഞ്ഞ് വാര്‍ത്തസൃഷ്ടിച്ചയാളാണ് ഇര്‍ഫാന്‍ ഖാന്‍. അന്ന് നാല് മാസത്തേക്കായിരുന്നു ഖാനെ തടവിലിട്ടത്.
2007ലായിരുന്നു ഇത്. ഈ കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. താന്‍ ഒന്നും മനപ്പൂര്‍വമല്ല ചെയ്യുന്നതെന്നും ആരെയും ലക്ഷ്യംവെക്കുന്നില്ലെന്നും ഇര്‍ഫാന്‍ പറഞ്ഞു. താന്‍ പതിവുപോലെ തന്റെ ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു.
പ്രമുഖ കാര്‍ട്ടൂണിസ്റ്റായ ഇര്‍ഫാന്‍ ഖാന്‍ ദൈനിക് ഭാസ്‌കര്‍, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഏഷ്യന്‍ ഏജ് എന്നിവയില്‍ ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദി ദിനപത്രമായ ജാന്‍സട്ടയിലാണ് ജോലിചെയ്യുന്നത്.












Click it and Unblock the Notifications