കോട്ടയം റൂട്ടില്‍ തീവണ്ടികള്‍ ഓടിത്തുടങ്ങി
കൊച്ചി: മുളന്തുരുത്തിയില്‍ തീവണ്ടിയ്ക്കുമുകളില്‍ മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് നിലച്ച എറണാകുളംകോട്ടയം റൂട്ടിലെ റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തീവണ്ടികള്‍ സാധാരണപോലെ ഓടിത്തുടങ്ങി.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണിടിച്ചില്‍ മൂലം പാളത്തില്‍ കുന്നുകൂടിയ മണ്ണും ചെളിയുമെല്ലാം നീക്കംചെയ്തു. എന്നാല്‍ ട്രാക്കിന്റെ വശങ്ങളില്‍നിന്ന് മണ്ണുമാറ്റുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പുരോഗമിച്ചുവരികയാണ്. ഈ ജോലികള്‍ ഞായറാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മൂന്ന് ബോഗികളോട് കൂടിയ സ്‌പെഷല്‍ ട്രെയിന്‍ പാളത്തിലൂടെ പരീക്ഷണാര്‍ഥം ഓടിച്ചുനോക്കിയശേഷമാണ് പിന്നീട് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചത്.
തുടര്‍ന്ന് 6649ാം നമ്പര്‍ തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ്, 7230ാം നമ്പര്‍ ഹൈദരാബാദ്തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, കേരള എക്‌സ്പ്രസ് തുടങ്ങിയ തീവണ്ടികള്‍ എറണാകുളം-കോട്ടയം വഴിയാണ് സര്‍വീസ് നടത്തിയത്. ശനിയാഴ്ച റദ്ദാക്കിയ പാസഞ്ചര്‍ തീവണ്ടികളും ഉച്ചക്ക് ശേഷം പതിവുപോലെ സര്‍വീസ് നടത്തി.
മഞ്ഞിടിഞ്ഞ സ്ഥലത്ത് വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനായി അത് തടയാനായി മണല്‍ച്ചാക്കുകള്‍ നിരത്തി താത്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications