കയറ്റം പോര, പക്ഷേ മേലോട്ട് തന്നെ
മുംബൈ: ആവേശം കുറവെങ്കിലും ഓഹരി വിപണി മേലോട്ട് തന്നെ. വിദേശ ഫണ്ടുകളുടെ ഒഴുക്ക് ഇനിയും അവസാനിച്ചിട്ടില്ല. അത് അവസാനിച്ചാല്‍ മേലോട്ടുള്ള ഈ ഗതിയും അവസാനിച്ചേയ്ക്കും. സെപ്തംബര്‍ 27 തിങ്കളാഴ്ച സെന്‍സെക്സ് 72 പോയന്റാണ് കയറിയത്. നിഫ്ടി 17ഉം.
സെന്‍സെക്സ് 20,117.38 (+72.20)
നിഫ്ടി 6035.65 (+17.35)
തിങ്കളാഴ്ചയും വിപണിയില്‍ ഊഹകച്ചവടക്കാര്‍ ലാഭം എടുക്കുകയായിരുന്നു. എപ്പോഴൊക്കെ സെന്‍സെക്സ് ഉയര്‍ന്നുവോ അപ്പോഴെല്ലാം വല്പന സമ്മര്‍ദ്ദവും കണ്ടു. എബിബി, സ്റ്റെര്‍ലൈറ്റ്, ഹിന്റാല്‍കൊ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ ഒക്കെ മൂന്ന് ശതമാനത്തോളം കൂടി. എച്ച്ഡിഎഫസി ബാങ്ക്, എച്ച് യു എല്‍, സുസ്ലോണ്‍ എനര്‍ജി, ഐഡിയ സെല്ലുലാര്‍ ഇവയൊക്കെ താഴോട്ടായിരുന്നു. ഇതിന് കാരണം ലാഭം എടുക്കല്‍ തന്നെയായിരുന്നു.
നിഫ്ട് 6350 കടക്കുമെന്നാണ് ഇപ്പോഴും വിപണി വിദഗ്ദരുടെ മതം. അതായത് ഇനിയും 300 പോയന്റ്. എങ്കില്‍ സെന്‍സെക്സ് 1000 പോയന്റുകൂടി കൂടണം. കരുതലോടെ കാത്തിരുന്ന് കാണാം.












Click it and Unblock the Notifications