ആസ്സമില്‍ മൊബൈലുകള്‍ പൊട്ടിത്തെറിക്കുന്നു

സംഭവത്തെക്കുറിച്ച് ശാസ്ത്രീയമായ അന്വേഷണം നടത്താന്‍ അസ്സം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഉത്തരവിട്ടുണ്ട്. ഏതാണ്ട് മുപ്പതോളം ഫോണുകള്‍ ഇതുവരെ പൊട്ടിത്തെറിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അപകടങ്ങളില്‍ പരിക്കേറ്റ ഇരുപതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഫോണ്‍ കോളുകള്‍ സ്വീകരിച്ചതിന് ശേഷമാണ് ഫോണുകള്‍ പൊട്ടിത്തെറിയ്ക്കുന്നതെന്ന് പറയപ്പെടുന്നു.
ഇതുപോലുള്ള പത്തോളം അപകടങ്ങള്‍ ഉണ്ടായതായി നേരിട്ട് അറിഞ്ഞെങ്കിലും പൊലീസ് ഇതുവരെ കേസൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല. എന്ത നടപടിയെടുക്കണമെന്നറിയാത്ത നിലയിലാണ് അവര്‍.
അജ്ഞാതമായ ഏതോ ഒരു നമ്പറില്‍ നിന്ന് കോള്‍ വന്നതിന് ശേഷമാണ് ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് അപകടത്തിന് ഇരയായ ഒരാള്‍ പറഞ്ഞു. ഫോണ്‍ നമ്പര്‍ തെളിഞ്ഞത് ചുവന്ന അക്ഷരത്തിലായിരുന്നുവെന്നും കോള്‍ എടുത്തതോടെ വന്‍ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
സംഭവത്തെക്കുറിച്ച് ശാസ്ത്രീയമായ വിശീദകരണം നല്‍കാനാവാതെ കുഴങ്ങുകയാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍. ചൈനീസ് മൊബൈല്‍ ഫോണുകളാണ് അപകടത്തിന് ഇടയാക്കുന്നതെന്നായിരുന്നു ആദ്യം പൊലീസിന്റെ നിലപാട്. എന്നാല്‍ നോക്കിയ, സാംസങ്, മോട്ടോറോള തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ ഫോണുകളും പൊട്ടിത്തെറിയ്ക്കാന്‍ തുടങ്ങിയതോടെ ആ വാദവും പൊളിഞ്ഞിരിയ്ക്കുകയാണ്. ഏതാനും മാസം മുമ്പ് ഒരു നോക്കിയ ഫോണ്‍ പൊട്ടിത്തെറിച്ച് രാജസ്ഥാനില്‍ ഒരാള്‍ മരിച്ചിരുന്നു.












Click it and Unblock the Notifications