പ്രണയത്തെ എതിര്‍ത്ത സഹോദരനെ സഹോദരി കൊന്നു
നവന്‍ഷഹര്‍(പഞ്ചാബ്): പ്രണയത്തെ എതിര്‍ത്ത സഹോദരനെ 17വയസ്സുള്ള സഹോദരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി.
ഏപ്രില്‍ 17നാണ് കൊലനടന്നതെന്ന് പൊലീസ് പറഞ്ഞു. സഹോദരി ഹര്‍ദീപ് കൗറും കാമുകനും അയാളുടെ സുഹൃത്തും കൂടിയാണ് കൊല ആസൂത്രണം ചെയ്തത്. ഹര്‍ദീപിന്റെ പ്രണയബന്ധത്തിന് സുഖ്ജിത് സിങ് എതിരായിരുന്നുവത്രേ.
ഹര്‍ദീപ് സഹോദരന് ഭക്ഷണത്തില്‍ മയക്കുമരുന്നു ചേര്‍ത്ത് നല്‍കുകയായിരുന്നു. പിന്നീട് ഇയാള്‍ ഉറക്കത്തിലായപ്പോള്‍ മൂവരും ചേര്‍ന്ന് ഇയാളെ അടുത്തുള്ള കിണറ്റില്‍ എറിയുകയായിരുന്നു.
സെപ്റ്റംബര്‍ 27 ശനിയാഴ്ചയാണ് സുഖ്ജിത് സിങിന്റെ മൃതദേഹം അഴുകിയ നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ വസ്ത്രവും ചെരുപ്പും കണ്ടാണ് ദേഹം സുഖജിത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
എങ്കിലും മൃതദേഹത്തിന് ഡിഎന്‍എ പരിശോധന ആവശ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഖ്ജിത് സിങിനെ കാണാതായതായി വീട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇത്രയും കാലമായിട്ടും കേസില്‍ തുമ്പൊന്നും കിട്ടിയിരുന്നില്ല.
സംഭവത്തില്‍ ഒരു പെണ്‍കുട്ടിയ്ക്കും രണ്ട് പുരുഷന്മാര്‍ക്കം പങ്കുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് വീണ്ടും സംഭവത്തില്‍ അന്വേഷണം നടത്തിയത്. ഹര്‍ദീപിനെ ചോദ്യം ചെയ്തപ്പോള്‍ ശരിയായവിവരങ്ങള്‍ പൊലീസിന് ലഭിയ്ക്കുകയും ചെയ്തു. മൂന്നുപേരെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications