ചാവേസിന്റെ കക്ഷിയ്ക്ക് വിജയം, മൂന്നില്‍ രണ്ടില്ല
കാരക്കാസ്: വെനസ്വേലയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് ഹ്യൂഗൊ ചാവേസിന്റെ പാര്‍ട്ടിയ്ക്ക് ജയിച്ചെങ്കിലം തിരിച്ചടി. പാര്‍ട്ടിയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. എന്നാല്‍ കേവല ഭൂരിപക്ഷം നേടി.
പ്രതിപക്ഷം ഒറ്റക്കെട്ടായി മത്സരിച്ചത് പ്രതിപക്ഷ സഖ്യത്തിന് നേട്ടമുണ്ടാക്കി. അവരുടെ യോജിപ്പാണ് ചാവേസിന്റെ പാര്‍ട്ടിയ്ക്ക് മൂന്നിലൊന്ന് കിട്ടുന്നത് തടഞ്ഞത്.
ജനവാസം കുറഞ്ഞ ഗ്രാമീണ മേഘലയില്‍ ചാവേസിന്റെ പാര്‍ട്ടി നേട്ടമുണ്ടാക്കി. എന്നാല്‍ ഇത് ചാവേസ് നടത്തിയ തിരഞ്ഞെടുപ്പ് ചട്ടങ്ങിലെ പരിഷ്കാരങ്ങളിലൂടെയാണെന്ന പ്രതിപക്ഷം ആരോപിച്ചു. ഇത്തരം തിരഞ്ഞെടുപ്പ് പരിഷ്കരണം ഉണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷം ഭൂരിപക്ഷം നേടുമായിരുന്നു എന്നാണ് അവരുടെ നിലപാട്.
വെനിസ്വേലയിലെ പാര്‍ലമെന്റില്‍ ആകെ 165 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 90 ലേറെ സീറ്റുകളാണ് ചാവേസിന്റെ പാര്‍ട്ടി നേടിയത്. 60 ലേറെ സീറ്റുകള്‍ പ്രതിപക്ഷം നേടി. ഇനിയും ചില സീറ്റുകളുടെ ഫലം അറിയാനുണ്ട്. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷത്തിന് 52 ശതമാനം വോട്ട് കിട്ടിയതായാണ് ആദ്യ അവകാശ വാദം.
പാര്‍ട്ടി വിജയം നേടിയെങ്കിലും അണികളെ അഭിസംബോധന ചെയ്യാന്‍ ചാവേസ് പ്രസിഡണ്ടിന്റെ മീരഫ്ലോര്‍സ് കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ എത്തിയില്ല. പകരം വിജയം ട്വിറ്ററിലൂടെ ട്യൂറ്റ് ചെയ്യുകയേ ചെയ്തുള്ളു. വിജയിച്ചെങ്കിലും 12 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ചാവേസിനെ ഈ വിജയം സന്തോഷവാനാക്കിയിട്ടില്ലെന്നതിന്റെ തെളിവാണിത്.
ശക്തമായ പ്രതിപക്ഷം ഉള്ള പുതിയ പാര്‍ലമെന്‍റില്‍ ചാവേസിനു ശക്തമായ വെല്ലുവിളി നേരിടേണ്ടി വരും. അടുത്തവര്‍ഷമാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്.
നവലിബറലിസത്തിന്റെയും ആഗോളീകരണത്തിന്റെയും പ്രധാന വിമര്‍ശകനാണ് ചാവേസ്. ലാറ്റിന്‍ അമേരിക്കയുടേയും കരീബിയന്‍ രാജ്യങ്ങളുടേയും സഹകരണത്തില്‍ വിശ്വസിയ്ക്കുന്ന ചാവേസ് യുഎസ് വിദേശകാര്യ നയത്തിന്റെയും വിമര്‍ശകനാണ്.












Click it and Unblock the Notifications