Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയുടെ സാന്നിധ്യം; കോണ്‍ഗ്രസില്‍ വിവാദം

K Muraleedharan
കോഴിക്കോട്: കോണ്‍ഗ്രസില്‍ പ്രവേശനം നല്‍കുന്നതിന് മുമ്പേതന്നെ കെ മുരളീധരനെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വേദികളില്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വിവാദം.

കെ. മുരളീധരനെ വീട്ടില്‍ ചെന്നു കണ്ടു തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ നടപടി കെപിസിസിയുടെ അറിവോടെയാണോയെന്നതാണ് വിവാദത്തിന് അടിസ്ഥാനം.

മുരളീധരന്റെ പാര്‍ട്ടിപ്രവേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കെപിസിസി നേതൃത്വം സ്വീകരിച്ചിരുന്ന നിലപാടില്‍ മാറ്റം വരുത്തിയെന്നു പ്രസിഡന്റ് രമേശ് ചെന്നിത്തലയോ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയോ പറഞ്ഞിട്ടില്ല.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തുമെന്നും എന്നാല്‍ നേതാക്കള്‍ക്കൊപ്പം വേദിപങ്കിടില്ലെന്നും മുരളി പറഞ്ഞിരുന്നു. ഇതിന് പി്ന്നാലെ കഴിഞ്ഞ ദിവസം കെപിസിസി ജനറല്‍ സെക്രട്ടറി പി. ശങ്കരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ്‌സംഘം മുരളീധരന്റെ കോഴിക്കോട്ടെ വീട്ടില്‍ എത്തി യുഡിഎഫിനായി പ്രചാരണം നടത്താന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

ശങ്കരനെ കൂടാതെ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ എന്‍.പി മൊയ്തീന്‍, എ. സുജനപാല്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു, മുസ്ലിംലീഗ് നേതാക്കളായ എം.സി മായിന്‍ഹാജി, എന്‍.സി അബൂബക്കര്‍, സിഎംപി നേതാവ് സി.എന്‍. വിജയകൃഷ്ണന്‍ എന്നിവരാണ് തെരഞ്ഞെടുപ്പു പിന്തുണ അഭ്യര്‍ഥിച്ചു മുരളിയെ വീട്ടില്‍ചെന്നു കണ്ടത്.

ഇവര്‍ മുരളിയുമായി ചര്‍ച്ച നടത്തിയത് കെപിസിസി നേതൃത്വം അറിഞ്ഞുകൊണ്ടാണോയെന്നു വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് കെ.കെ. രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാക്കള്‍ ഇല്ലാത്തതിനാലാണ് മുരളിയെ രംഗത്തിറക്കാന്‍ ഇവര്‍ ശ്രമിക്കുന്നതെന്നാണ്് അദ്ദേഹം ആരോപിക്കുന്നത്.

കെ. മുരളീധരനെ കോണ്‍ഗ്രസിലെടുക്കാന്‍ വൈകുന്നതിനെതിരേ തുടക്കംമുതലേ രംഗത്തുവന്ന നേതാവാണ് കെ.കെ. രാമചന്ദ്രന്‍. മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശത്തിനു തടസം നിന്ന നേതാക്കള്‍ക്കെതിരേ ഈ അവസരത്തില്‍ തിരിച്ചടിക്കാനുള്ള നീക്കമാണ് പുതിയ വിവാദത്തിലൂടെ അദ്ദേഹം നടത്തുന്നതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം.

അതേസമയം എം.ഐ. ഷാനവാസ് ഫോണില്‍ വിളിച്ചു സംസാരിച്ച ശേഷമാണ് യുഡിഎഫ് സംഘം മുരളീധരനെ വീട്ടില്‍ പോയി കണ്ടതെന്നാണ് അറിയുന്നത്. ഇതിനെതിരെ കെപിസിസി ഇതേവരെ ശബ്ദിച്ചിട്ടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+