കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ചൈനയെ മറികടക്കും: എക്കണോമിസ്റ്റ്

Google Oneindia Malayalam News

വാഷിംങ്ടന്‍: ഇന്ത്യ വികസനത്തില്‍ വൈകാതെ ചൈനയെ മറികടക്കാന്‍ തുടങ്ങുമെന്ന് എക്കണോമിസ്റ്റ് മാസിക. ഇന്ത്യയിലെ യുവാക്കള്‍ അധികമായതാണ് ഇതിന് സഹായകമാവുന്നത്.

ഇന്ത്യ വികസനത്തില്‍ ഒരു അത്ഭുത പ്രതിഭാസമാണെന്നാണ് എക്കണോമിസ്റ്റ് പറയുന്നത്. ഇതിന് സഹായകമാകുന്നത് ഇന്ത്യയിലെ സ്വകാര്യ മേഘലയാണ്. രാജ്യത്തിന്റെ നില അത്ര മെച്ചമല്ലെങ്കിലും ഇന്ത്യയിലെ സ്വകാര്യ മേഘല വളരെ ശക്തമാണ്.

വരും വര്‍ഷങ്ങളില്‍ ഇന്ത്യ 8.5 ശതമാനം കണ്ട് വളരുമെന്നു മാസിക പ്രവചിയ്ക്കുന്നു. 2013 ആവുമ്പോഴെങ്കിലും ഇന്ത്യയുടെ വികസനം ചൈനയുടേതിനേക്കാള്‍ മികച്ചതാവും. മിയ്ക്കവാറും അത് 2013 ന് മുമ്പ് തന്നെ സംഭവിയ്ക്കും. അടുത്ത 25 വര്‍ഷത്തേയ്ക്ക് ഇന്ത്യ മറ്റ് ഏത് രാജ്യത്തേക്കാളും മികച്ച വളര്‍ച്ചാ നിരക്ക് നേടുമെന്നാണ് ചില സാമ്പത്തിക വിദഗ്ദരുടെ കണക്ക്കൂട്ടല്‍. 120 കോടി ജനങ്ങള്‍ ഉള്ള ഒരു രാജ്യത്തിന്റെ ധൃതഗതിയിലെ വളര്‍ച്ച് ആര്‍ക്കും അവഗണിയ്ക്കാവുന്നതല്ല.

ചൈനയിലെ ജനങ്ങള്‍ വൃദ്ധരാവാന്‍ തുടങ്ങിയിരിയ്ക്കുന്നു. അതായത് വരും വര്‍ഷങ്ങളില്‍ ചൈനയില്‍ വൃദ്ധരായിരിയ്ക്കും കൂടുതല്‍. ഇത് ഉല്പാദന പ്രക്രീയയില്‍ പങ്കാളികളാകാനാവുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. എന്നാല്‍ ഇന്ത്യയുടെ കഥ അതല്ല. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ യുവാക്കളുടെ എണ്ണമായിരിയ്ക്കും കൂടുക. 30 വര്‍ഷം കഴിഞ്ഞ് ശേഷമേ ഇന്ത്യയില്‍ വൃദ്ധരുടെ എണ്ണം കൂടാന്‍ തുടങ്ങുകയുള്ളു. കുട്ടികള്‍, വൃദ്ധര്‍, ജോലി ചെയ്യാനാവുന്ന പ്രായപൂര്‍ത്തിയായവര്‍ എന്നീ സംഘങ്ങളുടെ ഇന്ത്യയിലെ അനുപാതം ലോകത്തില്‍ വച്ച് തന്നെ ഏറ്റവും മികച്ചതാണ്. ഈ അവസ്ഥ ഇന്ത്യയില്‍ തലമുറകള്‍ തുടരുക തന്നെ ചെയ്യും.

ഈ സാഹചര്യങ്ങള്‍ക്ക് പിന്തുണയോകുന്നത് ഇന്ത്യയിലെ മികച്ച ജനാധിപത്യ സംവിധാനമാണ്. ഇന്ത്യയിലെ മുതലാളിത്തം കുറച്ച് പേരില്‍ മാത്രം ഒതുങ്ങുന്നതല്ല. ലക്ഷക്കണക്കിന് തൊഴില്‍ സംരംഭകരില്‍ നിന്നാണ് ഇതിന്റെ ശക്തി വരുന്നത്. ഇതൊക്കെ ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാവുന്നുണ്ട്.

വ്യവസായത്തിനായി ഇന്തയോ ചൈനയോ എന്ന ചോദ്യത്തിന് വിദേശികളുടെ ഉത്തരം സംശയമില്ലാതെ ഇന്ത്യ എന്നായിരിയ്ക്കും. പൈറസിയും സെന്‍സര്‍ഷിപ്പും ജനാധിപത്യമില്ലായ്മയും ഒക്കെ ചൈനയ്ക്ക് വിനയാവുകയാണ്.
അറിവിന്റെ സമ്പദ് ശാസ്ത്രമാണ് ഇനി വരാനിരിയ്ക്കുന്നത്. ഇന്ത്യ അറിവിന്റെ വ്യവസായത്തില്‍ വളരെ മുന്നിലാണ്. അറിവിന് പ്രാധാന്യമേറുന്ന വരും കാലത്ത് ഇന്ത്യയുടെ പ്രാധാന്യവും കൂടുകയേ ഉള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X