കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയാല്‍ തടവ്

  • By Lakshmi
Google Oneindia Malayalam News

ദില്ലി: പൊതുസ്ഥലത്തെ മദ്യപാനവും വ്യാജമദ്യവും കര്‍ശനമായി നിയന്ത്രിക്കുന്ന പുതിയ എകൈ്‌സസ് നിയമം ദില്ലിയില്‍ നടപ്പായി. പൊതുസ്ഥലങ്ങളില്‍ മദ്യപാനം കര്‍ശനമായി വിലക്കുന്നതിനു പുറമെ മദ്യക്കടത്ത്, വ്യാജമദ്യം എന്നിവ തടയാനും പുതിയ നിയമത്തില്‍ വകുപ്പുകളുണ്ട്.

പൊതുസ്ഥലത്ത് മദ്യപിച്ച് പിടിക്കപ്പെട്ടാല്‍ നഗരവാസികള്‍ ഇനി 5,000 രൂപ പിഴ നല്‍കേണ്ടി വരും. മദ്യപിച്ചു ശല്യമുണ്ടാക്കിയാല്‍ പതിനായിരം രൂപ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ.

തിങ്കളാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലായെന്ന് സംസ്ഥാന എകൈ്‌സസ് മന്ത്രി എ.കെ. വാലിയ അറിയിച്ചു. 2010 ഡിസംബര്‍ 14ന് നിയമസഭ പാസ്സാക്കിയ നിയമം ഈ വര്‍ഷം ജൂലൈയില്‍ വിജ്ഞാപനമായിരുന്നു. സ്വന്തം നിലയില്‍ എകൈ്‌സസ് നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഡല്‍ഹി മാറിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

വീടിന്റെയോ കെട്ടിടങ്ങളുടെയോ പരിസരങ്ങളില്‍ മദ്യപാനം അനുവദിച്ചാല്‍ അരലക്ഷം രൂപ പിഴയും ആറു മാസം വരെ തടവും അനുഭവിക്കേണ്ടി വരും. മായം കലര്‍ത്തിയ മദ്യം വിളമ്പി ആരെങ്കിലും മരിക്കാനിടയായാല്‍ ജീവപര്യന്തം തടവോ തൂക്കുമരമോ പത്തുലക്ഷം രൂപ പിഴയോ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും.

മദ്യപിച്ചു ഗുരുതരമായി പരുക്കേറ്റാല്‍ ആറു വര്‍ഷം കഠിന തടവോ അഞ്ചു ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ. മറ്റു പരിക്കുകള്‍ക്ക് ഒരു വര്‍ഷം വരെ തടവും രണ്ടര ലക്ഷം രൂപ പിഴയും ചുമത്തും.

അനധികൃത മദ്യനിര്‍മാണം, കള്ളക്കടത്ത് എന്നിവയ്ക്ക് ആറു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രകൃതിദത്തമല്ലാത്ത സ്പിരിറ്റ് ചേര്‍ത്താല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും പുതിയ നിയമം അനുശാസിക്കുന്നു.

പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരെ മദ്യശാലകളില്‍ ജോലിയെടുപ്പിക്കുകയോ മദ്യം വില്‍ക്കാന്‍ ഏല്‍പ്പിക്കുകയോ ചെയ്താല്‍ അര ലക്ഷം രൂപ പിഴ നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ മൂന്നു മാസം തടവും അനുഭവിക്കണം.

മദ്യം ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 25 വയസ്സില്‍ നിന്ന് 21 ആക്കിയിട്ടുണ്ടെന്ന് മന്ത്രി വാലിയ അറിയിച്ചു. മദ്യശാലകളില്‍ സ്ത്രീകളെ ജോലിയെടുപ്പിക്കുന്നത് നിയമം കര്‍ശനമായി വിലക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X