Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക: വിമത എംഎല്‍എമാര്‍ ഒളിവില്‍

 Yeddyurappa addresses the media
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ വീണ്ടും ഒളിവില്‍പ്പോയി. യെദ്യൂരപ്പ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്ക്കേയാണ് എംഎല്‍എമാര്‍ വീണ്ടും അജ്ഞാതവാസത്തിനായി പോയിരിക്കുന്നത്.

ഗോവയില്‍ കഴിയുന്ന രേണുകാചാര്യ ഒഴിച്ചുള്ള 13 അംഗങ്ങളെയും സന്ധിസംഭാഷണം അവസാനഘട്ടമെത്തിയതോടെ കാണാതായി. ഇവര്‍ ജനതാദളിനൊപ്പം ചേര്‍ന്നതായാണ് സൂചന. ഇത് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, ജനതാദള്‍ നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ഗുണ്ടകള്‍ വിമത എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയതാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.

വിമത അംഗങ്ങള്‍ ജനതാദള്‍ നേതാവും കുമാരസ്വാമിയുടെ അനുയായിയുമായ സമീര്‍ അഹമ്മദുമായി ചര്‍ച്ച നടത്തിയിരുന്നു. നേതൃത്വമാറ്റമൊഴികെ മറ്റൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. അതിനിടെ, വിമതരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അംഗങ്ങള്‍ പിന്തിരിയണമെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ ആവശ്യപ്പെട്ടു.

നാടകീയ സംഭവവികാസങ്ങളാണ് ശനിയാഴ്ചയും അരങ്ങേറിയത്. വിമതപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മന്ത്രി രേണുകാചാര്യ ശനിയാഴ്ച രാത്രി ബാംഗ്ലൂരിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്ക്കില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ മുഴുവന്‍ എംഎല്‍എമാരും തയ്യാറായിരുന്നെന്നും ഗുണ്ടകളുടെ സഹായത്തോടെ എംഎല്‍എമാരെ ജനതാദള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും രേണുകാചാര്യ ആരോപിച്ചു.

ഡെപ്യൂട്ടി മുഖ്യമന്ത്രിയെന്ന വാഗ്ദാനത്തില്‍ വീണുപോയ രേണുകാചാര്യ എംഎല്‍എമാരെ വഞ്ചിക്കുകയായിരുന്നുവെന്ന് വിമതര്‍ കുറ്റപ്പെടുത്തി. ബി.ജെ.പി. തങ്ങള്‍ക്ക് 140 കോടി രൂപ വാഗ്ദാനം ചെയ്തതായി വിമത എം.എല്‍.എ. ബാലചന്ദ്ര ജാര്‍ക്കോളി പറഞ്ഞു. ഒമ്പത് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു.

കോണ്‍ഗ്രസ്സും ജനതാദളും എം.എല്‍.എ.മാര്‍ക്ക് വിപ്പ് നല്‍കി. വിശ്വാസപ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്സിലെ 73 അംഗങ്ങള്‍ക്കും ചീഫ് വിപ്പ് അഭയകേന്ദ്ര വിപ്പ് നല്‍കിയത്.

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും യെദ്യൂരപ്പ സ്വന്തം എംഎല്‍എമാരെ മറന്നതുമൂലമാണ് ഒരു വിഭാഗം എംഎല്‍എമാര്‍ ജനതാദളിനൊപ്പം ചേര്‍ന്നതെന്നും എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

അതേസമയം, ബിജെപി എംഎല്‍എമാരെ സ്വാധീനിക്കുന്ന തരത്തില്‍ കുമാരസ്വാമി സംസാരിക്കുന്ന വീഡിയോ കാസറ്റ് ബിജെപി സംസ്ഥാന പ്രസിഡന്റ് ഈശ്വരപ്പ പുറത്തുവിട്ടു. 224 അംഗസഭയില്‍ സര്‍ക്കാറിന് ഭൂരിപക്ഷം തെളിയിക്കാന്‍ 113 അംഗങ്ങളുടെ പിന്തുണ വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+