റാബറിയ്ക്ക് സ്വത്തായി 62 പശുക്കളും 42കിടാങ്ങളും

നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റാബ്‌റി സ്വത്തുവിവരം വെളിപ്പെടുത്തിയത്.
രാഘവ്പുര്‍, സോനാപുര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് റാബ്‌റി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.പട്‌നയുടെ പ്രാന്തപ്രദേശത്തുള്ള ധന്‍പുരില്‍ ഭര്‍ത്താവ് ലാലുപ്രസാദ് യാദവിന്റെ തൊഴുത്തിലാണു റാബ്‌റിയുടെ കന്നുകാലികള്‍ ഉള്ളതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റാബ്‌റിക്ക് 7.62 ലക്ഷം രൂപയുടെ ആഭരണങ്ങളും 11.78 ലക്ഷം രൂപയുടെ ബോണ്ട് നിക്ഷേപങ്ങളുമുണ്ട്. 2.29 ലക്ഷം രൂപ ബാങ്കിലുണ്ട്. പട്‌ന, ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളില്‍ കോടിക്കണക്കിനു രൂപ വിലവരുന്ന വസ്തുവകകളും ഇവരുടെ സ്വന്തമാണ്.
ലാലുവിനും റാബ്‌റിക്കും പശക്കളോടും കൃഷിയോടും പ്രത്യേക താല്‍പര്യമാണ്. ഇവര്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ ഔദ്യോഗികവസതിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത കാലിത്തൊഴുത്തില്‍ നൂറോളം പശുക്കളേയും കിടാക്കളേയും വളര്‍ത്തിയിരുന്നു. ഭരണം പോയപ്പോഴാണ് ഇവയെ ധന്‍പുരിലേക്കു കൊണ്ടുപോയത്.












Click it and Unblock the Notifications