40,000 കോടിയുടെ ഓഹരി വില്കുന്നു
കൊല്‍കത്ത: അടുത്ത സാമ്പത്തിക വര്‍ഷം പൊതുമേഘലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 40,000 കോടി രൂപ സമാഹരിയ്ക്കും. ഡിസ് ഇന്‍വസ്റ്റ്മെന്റ് സെക്രട്ടറി സുമിത് ബോസാണ് ഇത് വ്യക്തമാക്കിയത്. 2010-11 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഇത് നിര്‍ദ്ദേശിച്ചിരുന്നു.
കോള്‍ ഇന്ത്യയുടെ ഓഹരി ഇഷ്യൂ ഒക്ടോബര്‍ 18 ന് തുടങ്ങിയിട്ടുണ്ട്. വൈകാതെ പവര്‍ ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരിയും പൊതുവിപണിയില്‍ വില്‍ക്കും. മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരിയും വില്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. ഷിപ്പിംഗ് കോര്‍പ്പറേഷന്റെയും സ്റ്റീല്‍ അഥോറിട്ടിയുടേയും ഓഹരികളും വൈകാതെ പൊതു വിപണിയില്‍ എത്തും.
പൊതുമേഘലാ സ്ഥാപനങ്ങളിലെ പത്ത് ശതമാനം ഓഹരിയാണ് പൊതു വിപണിയിലൂടെ ജനങ്ങള്‍ക്ക് കൈമാറുന്നത്.












Click it and Unblock the Notifications