പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചുട്ടുകൊന്നു
ദാമോഹ്: പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയും കുടുംബവും ചേര്‍ന്ന് ജീവനോടെ ചുട്ടുകൊന്നു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം. ലൈംഗികമായി പീഡിപ്പിയ്ക്കപ്പെട്ടുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതിന് പ്രതികാരമായാണ് കൊലപാതകം.
മാഗഡുപുര ഗ്രാമത്തിലെ പതിനേഴുകാരിയായ പെണ്‍കുട്ടിയാണ്. ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച കൃഷിയിടത്തില്‍ വെച്ച് ഗ്രാമവാസിയായ സൗരഭ് പട്ടേല്‍ എന്നയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.
എന്നാല്‍ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാരോട് ഹെഡ് കോണ്‍സ്റ്റബിള്‍ കൈക്കൂലി ആവശ്യപ്പെടുകയാണുണ്ടായത്. കൈക്കൂലി നല്‍കാന്‍ തയാറാവഞ്ഞതോടെ പ്രതിയ്‌ക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും ആരോപണമുണ്ട്.
തനിയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ട കാര്യമറിഞ്ഞ പട്ടേല്‍ മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി പെണ്‍കുട്ടിയെ ചുട്ടുകൊല്ലുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതികള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അഡീഷണല്‍ സൂപണ്ട് മുകേഷ് ശ്രീവാസ്തവ അറിയിച്ചു.












Click it and Unblock the Notifications