Get Updates
Get notified of breaking news, exclusive insights, and must-see stories!

7 ജില്ലകളിലും കനത്ത പോളിങ്; പലയിടത്തും അക്രമം

Civic polls witnesses over 70 pc polling
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴുജില്ലകളിലും കനത്ത പോളിങ്. അഞ്ച് മണിയോടെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഇതുവരെ 70 ശതമാനം പോളിങ് കടന്നിട്ടുണ്ട്. അവസാന കണക്കുകള്‍ വരുമ്പോള്‍ ഇത് 73-74 ശതമാനത്തിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്. ഏഴു ജില്ലകളിലായി 1.23 കോടി പേര്‍ക്കാണ് വോട്ടവകാശമുള്ളത്. അഞ്ച് മണിയ്ക്ക് ശേഷവും ചിലയിടങ്ങളില്‍ പോളിങ് തുടരുന്നുണ്ട്.

ഏറ്റവും ഉയര്‍ന്ന പോളിങ് മലപ്പുറം(71 ശതമാനം)ജില്ലയിലാണ്. വിവിധ ജില്ലകളില്‍ ഇതുവരെ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇവയാണ്. ആലപ്പുഴ-70, കോട്ടയം-70, ഇടുക്കി-70, എറണാകുളം-68, തൃശ്ശൂര്‍-69, പാലക്കാട്-70.

കള്ളവോട്ടിനെച്ചൊല്ലി ആലപ്പുഴ തകഴിയില്‍ സിപിഎം പ്രവര്‍ത്തകരും ബിജെപിക്കാരും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എസ്‌ഐക്ക് വെട്ടേറ്റു. ഇരുപാര്‍ട്ടികളിലെയും അഞ്ച് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഞായറാഴ്ച സംഘര്‍ഷമുണ്ടായ കണ്ണൂരിലെ ഇരിട്ടിയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. 28ന് രാവിലെ എട്ടവരെയാണ് നിരോധനാജ്ഞ.

റീപോളിങ് നടന്ന കണ്ണൂരിലെ പട്ടുവത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. പ്രദേശത്ത് ബോംബേറ് ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. ജില്ലയിലെ തില്ലങ്കേരിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. റീപോളിങ് നടന്ന കണ്ണൂര്‍ ജില്ലയിലെ വിവിധ ബൂത്തുകളിലും കനത്ത പോളിങ്ങാണ് നടന്നത്.

തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് തിങ്കളാഴ്ച രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ മാള കുഴിക്കാട്ടുശേരിയില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കെ.പി.സുകുമാരന്‍, മലപ്പുറം പൊന്‍മുണ്ടത്ത് വോട്ടുചെയ്യാന്‍ ക്യൂനിന്ന താഴത്തേതില്‍ കുഞ്ഞുമുഹമ്മദ് മുസലിയാര്‍ എന്നിവരാണ് മരിച്ചത്.

രണ്ടാം ഘട്ടത്തോടെ കോഴിക്കോട് ജില്ലയിലെ വേളം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തദ്ദേശ വാര്‍ഡുകളിലൊഴികെ എല്ലായിടത്തും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+