Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം:സിദ്ധന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ചികിത്സയുടെ മറവില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സിദ്ധനെ പൊലീസ് അറസ്റ്റുചെയ്തു. പടിഞ്ഞാറത്തറ കുപ്പാടിത്തറ പാണ്ടന്‍കോട് ആലഞ്ചേരി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അന്‍വര്‍ സാദത്തി (32)നെയാണു പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റു ചെയ്തത്.

അതിക്രമത്തിനിരയായ യുവതിയും ഭര്‍ത്താവും ബന്ധുക്കളും കുപ്പാടിത്തറയിലെത്തി ബഹളംവച്ചതിനെ തുടര്‍ന്നാണ് അന്‍വര്‍ സാദത്തിനെ അറസ്റ്റു ചെയ്ത്. യുവതിയേയും ബന്ധുക്കളേയും അന്‍വര്‍ സാദത്തിന്റെ കുട്ടാളികള്‍ മര്‍ദിച്ചതായും പരാതിയുണ്ട്.

വയറിനു ചവിട്ടേറ്റ യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണു സംഭവം നടന്നത്. നാദാപുരം സ്വദേശിനി സഹോദരിയ്‌ക്കൊപ്പമാണ് സിദ്ധനെ കാണാന്‍ വന്നത്. യുവതിയെ ഒറ്റയ്ക്കാണ് സിദ്ധന്‍ മുറിയിലേക്കു വിളിപ്പിച്ചത്.

തലവേദനയാണെന്നു പറഞ്ഞപ്പോള്‍ 'സിദ്ധന്‍' ശരീരത്തില്‍ തടവിയെന്നും അപമര്യാദയായി പൊരുമാറിയെന്നും യുവതി പോലീസിനോടു പറഞ്ഞു.

ഈ വിവരം പുറത്തുപറയരുതെന്നും ഇനിയും വരണമെന്നും ഉപദേശിച്ചാണു സിദ്ധന്‍ യുവതിയെ മടക്കിയയച്ചത്. സംഭവം യുവതി ഭര്‍ത്താവിനോടു പറഞ്ഞതിനെത്തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ഏതാനും ബന്ധുക്കളും നാട്ടുകാരും തിങ്കളാഴ്ച രാവിലെ പാണ്ടന്‍കോട് എത്തി.

എന്നാല്‍, അന്‍വര്‍ സാദത്തിന്റെ വീട്ടില്‍ ഉണ്ടായിരുന്നവര്‍ നാദാപുരം സ്വദേശികളെ നേരിട്ടതോടെ സംഘര്‍ഷമായി. അടിപിടിക്കിടെ അന്‍വറിന്റെ കൂട്ടാളികളിലൊരാള്‍ യുവതിയുടെ വയറില്‍ ചവിട്ടിയെന്നു ബന്ധുക്കള്‍ പറഞ്ഞു.

വിവരമറിഞ്ഞ് പടിഞ്ഞാറത്തറ പോലീസ് സ്ഥലത്തെത്തി അന്‍വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+