ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെടിവെപ്പ്: 14 മരണം
ടെഗുസിഗല്‍പ്പ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ സാന്‍ പെഡ്രോ സുലയില്‍ ഫുട്‌ബോള്‍ മൈതാനത്തുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. ഒരു സംഘം ഫുട്‌ബോള്‍ കളിയ്ക്കാന്‍ തയാറെടക്കുന്നതിനിടെയാണ് അക്രമി വെടിയുതിര്‍ത്ത്. വെടിവെപ്പുനടത്തിയ അജ്ഞാതന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാവാം വെടിവെപ്പിനു പിന്നിലെന്ന് കരുതുന്നുണ്ട്. റൈഫിള്‍ ഉപയോഗിച്ചാണ് അക്രമി കൂട്ടക്കുരുതി നടത്തിയതെന്ന് സുരക്ഷാ സഹമന്ത്രി അര്‍മാന്‍ഡോ കാലിഡോണിയോ പറഞ്ഞു. പത്ത് പേര്‍ സംഭവസ്ഥലത്തു തന്ന മരിച്ചു.
ഇതേ നഗരത്തിലെ ഷൂ ഫാക്ടറിയില്‍ കഴിഞ്ഞമാസമുണ്ടായ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ലോകത്ത് കൊലപാതകനിരക്ക് കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഹോണ്ടുറാസ്. ഇവിടത്തെ കുപ്രസിദ്ധമായ മാറാസ്' സംഘമാണ് മിക്ക ആക്രമണങ്ങളുടെയും പിന്നില്‍. ആയിരക്കണക്കിന് അംഗങ്ങളുള്ള കുപ്രസിദ്ധമായ സംഘടനായാണ് മാറാസ്.












Click it and Unblock the Notifications