ദില്‍മ ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്റ്
സാവോപോളോ: ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ദില്‍മ റൗസഫ് വിജയിച്ചു. ബ്രസീലിന്റെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഈ 62കാരി. എതിരാളിയായ സോഷ്യല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോസ് സെറയ്ക്ക് 46% വോട്ട് നേടാനെ കഴിഞ്ഞുള്ളു.
ഒക്ടോബര്‍ നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഞായറാഴ്ച വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. നിലവിലുള്ള പ്രസിഡന്റ് ലുല ഡ സില്‍വയുടെ മന്ത്രിസഭയിലെ അംഗവും ഉറ്റ അനുയായിയുമാണ് ദില്‍മ.
കൊടിയ പീഡനങ്ങളും ജയില്‍ ശിക്ഷയും നേരിട്ടാണ് തീവ്ര മാര്‍ക്‌സിസ്റ്റ് അനുഭാവിയും ഗറില്ലാ നേതാവുമായിരുനന ദില്‍മ തന്റെ രാഷ്ട്രീയ ജീവിതം നയിച്ചത്. ഉരുക്കുവനിത എന്ന പേരിലാണ് അറിയപ്പെടു്ന്ന ദില്‍മ ഒരു മികച്ച സാമ്പത്തിക വിദഗ്ധ കൂടിയാണ്. 1980ലാണ് ദില്‍മ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ബ്രസീലിന്റെ ജനാധിപത്യ ചരിത്രത്തില്‍ നാളെ മുതല്‍ പുതിയൊരു ഘട്ടമാണ് ആരംഭിക്കുന്നത്. പ്രസിഡന്റാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്, പിന്തുണച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും ദില്‍ പറഞ്ഞു.












Click it and Unblock the Notifications