കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനഭംഗപ്പെടുത്തിയവരെ കന്യാസ്ത്രീ തിരിച്ചറിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

കട്ടക്: ഒറീസയിലെ കാണ്ടമാലില്‍ കലാപത്തിനിടെ മാനഭംഗത്തിനു വിധേയയായ സിസ്റ്റര്‍ സീന പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു.

കട്ടക്കിലെ സെഷന്‍സ് കോടതിയില്‍ ഒന്നരമണിക്കൂറിലേറെ നീണ്ട മൊഴിയെടുപ്പില്‍ അക്രമികളെ തിരിച്ചറിയാമോ എന്നു ജഡ്ജി ചോദിച്ചപ്പോള്‍ പ്രതിയായ സന്തോഷ് പട്‌നായിക് ആണു മാനഭംഗപ്പെടുത്തിയതെന്നു പറഞ്ഞ കന്യാസ്തീ അയാളുടെനേര്‍ക്കു വിരല്‍ചൂണ്ടുകയായിരുന്നു.

തന്നെ പിടിച്ചുവച്ചയാള്‍ ഉള്‍പ്പെടെ മറ്റ് അഞ്ചുപേരെയും അവര്‍ ചൂണ്ടിക്കാട്ടി. 2008 ഓഗസ്റ്റ് 25നുണ്ടായ ആക്രമണവേളയില്‍ ഒളിച്ചിരുന്ന തന്നെ പിടികൂടി വലിച്ചിഴച്ചു മാനഭംഗപ്പെടുത്തിയതു വിവരിച്ച അവര്‍ കോടതിയില്‍ വികാരാധീനയായി.

നേരത്തെ കീഴ്‌ക്കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ച കന്യാസ്ത്രീ നല്‍കിയ ഹര്‍ജി ഒറീസ ഹൈക്കോടതി തള്ളുകയും വിചാരണക്കോടതിയില്‍ മൊഴി നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണു സെഷന്‍സ് കോടതിയില്‍ ഹാജരായി മൊഴിനല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X