ലാവലിന്‍: മന്ത്രിസഭാ തീരുമാനം പക്ഷപാതപരമെന്ന്

പ്രോസിക്യൂഷന് അനുമതി നല്‍കാത്ത മന്ത്രിസഭ നടപടി ജനാധിപത്യത്തിനും ഭരണഘടന ഉത്തരവാദിത്വത്തിനും വിരുദ്ധമാണ്. കേസില്‍ ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ പിണറായി വിജയനു പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. ഇത്തരത്തിലുള്ള അനുമതി പിണറായി വിജയനു മാത്രമല്ല കേസിലെ എല്ലാ പ്രതികള്‍ക്കും ബാധകമാണെന്നും സിബിഐ അഭിഭാഷകന്‍ പറഞ്ഞു.
പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ലെങ്കില്‍ അത് ജനാധിപത്യത്തിന് തന്നെ കളങ്കമാവുമായിരുന്നു. ഗവര്‍ണര്‍ അനുമതി നല്‍കിയത് ഭരണകൂടം എന്ന അവകാശം ഉന്നയിച്ചാണ്. പ്രോസിക്യൂഷന്‍ അനുമതി ഇല്ലാത്തതിനാല്‍ തന്നെ വിചാരണയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടു കേസിലെ ഏഴാം പ്രതി ഫ്രാന്‍സിസ് നല്‍കിയ അപേക്ഷയില്‍ നല്‍കിയ മറുപടിയിലാണു സിബിഐ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഫ്രാന്‍സിസ് ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി നടത്തിയ വലിയ അഴിമതിയാണിത്. ക്രിമിനല്‍ ഗൂഢാലോചനയില്‍ സജീവ പങ്കാളിയായിരുന്നു. അനര്‍ഹമായി സാമ്പത്തിക നേട്ടവും ഉണ്ടാക്കി. ഇയാള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി ആവശ്യമാണെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാര്‍ പ്രകാരം കേസിലെ പ്രധാന പ്രതിയും ലാവലിന്‍ കമ്പനി മുന്‍ വൈസ് പ്രസിഡന്റുമായ ക്ലോസ് ട്രെന്‍ഡലിനെ അറസ്റ്റ് ചെയ്യാന്‍ നടപടികള്‍ തുടങ്ങിയെന്നും സിബിഐ അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്.
ക്ലോസ് ട്രെന്‍ഡലിനെതിരേ സിബിഐ പ്രത്യേക കോടതി വീണ്ടും ജാമ്യമില്ലാ വോറന്റ് പുറപ്പെടുവിച്ചു. കേസ് ഫെബ്രുവരി 11 ലേക്കു മാറ്റി.












Click it and Unblock the Notifications