കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടക്കൊല: 44 സിപിഎമ്മുകാര്‍ക്ക് ജീവപര്യന്തം

  • By Ajith Babu
Google Oneindia Malayalam News

സൂരി: ബിര്‍ഭും ജില്ലയിലെ സച്ച്പൂര്‍ ഗ്രാമത്തില്‍ 11 ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്ത കേസില്‍ 44 സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിസ്വന്ത് കൊനാര്‍ ആണ് വിധി പുറപ്പെടുവിച്ചത്.

2000 ജൂലൈ 27നാണ് സംഭവം. ബംഗാളിന്റെ സമീപകാല ചരിത്രത്തിലെ വലിയ രാഷ്ട്രീയ കൂട്ടക്കൊലയായിരുന്നു അത്.രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം അശാന്തമായ നാനൂര്‍ മേഖലയില്‍, ഒരു വയലിലെ വിളവെടുപ്പിന്റെ അവകാശം സംബന്ധിച്ച തര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. കൊല്ലപ്പെട്ടവര്‍ ഗുണ്ടകളായിരുന്നുവെന്നായിരുന്നു ആദ്യം സിപിഎമ്മിന്റെ നിലപാട്. എന്നാല്‍, ദിവസക്കൂലിക്കാരായ ദരിദ്ര ഭൂരഹിത കര്‍ഷകരാണ് വധിക്കപ്പെട്ട എല്ലാവരും എന്ന് പിന്നീട് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടി വന്നു.

കോടതി വിധി സ്വാഗതം ചെയ്ത തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി വിധി സിപിഎം കാടത്തത്തിനുള്ള തിരിച്ചടിയാണെന്നും പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 148, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ നിന്ന് 23 പേരെ കുറ്റവിമുക്തരാക്കി. വിചാരണയ്ക്കിടെ അഞ്ച് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

English summary
The 44 people with CPM ties convicted of the Nanoor massacre were today handed life terms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X