കപില്‍ സിബലിന് ടെലകോമിന്റെ ചുമതല

ഇതിന് വിരാമമിട്ടുകൊണ്ടാണ് വകുപ്പ് കപില്‍ സിബലിനെ ഏല്‍പ്പിച്ചിരിയ്ക്കുന്നത്. പൃഥ്വിരാജ് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവാനായി കഴിഞ്ഞ ആഴ്ച രാജി വച്ചപ്പോള്‍ ഒഴിവ് വന്ന വകുപ്പുകളും കപില്‍ സിബലിനെയാണ് ഏല്‍പ്പിച്ചത്.
ഡിഎംകെയ്ക്ക് തിരിച്ചടി
വകുപ്പ് ഡിഎംകെയുടെ കൈയില്‍ നിന്ന് തന്നെ തിരിച്ചെടുക്കുന്നതിന്റെ മുന്‍ തന്ത്രമാണ് ഇതെന്നാണ് കരുതുന്നത്. പൃഥ്വിരാജ് ചവാന്റെ വകുപ്പുകള്‍ക്ക് പുറമേ രാജിവച്ച് രാജയുടെ വകുപ്പുകള്‍ കൂടെ കപില്‍ സിബലിനെ തന്നെ ഏല്‍പ്പിച്ചത് ഇദ്ദേഹത്തെ ടെലകോം മന്ത്രിയാക്കാനുള്ള ഉദ്ദേശത്തോടെയാണെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ പൃഥ്വിരാജിന്റെ വകുപ്പുകള്‍ ഏല്‍പ്പിയ്ക്കാന്‍ പുതിയ ആളെ പ്രധാന മന്ത്രി കണ്ടെത്തും.
ഈ മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ ടെലകോം വകുപ്പ് രാജയ്ക്ക് നല്‍കാന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഹിന് താല്പര്യമില്ലായിരുന്നു. ഡിഎംകെയുടെ കടും പിടിത്തത്തിന് മുന്നില്‍ ഒടുവില്‍ മന്‍മോഹന്‍ സിംഹും കോണ്‍ഗ്രസും വഴങ്ങുകയായിരുന്നു. അതിന്റെ പ്രതികാരം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഈ അവസരം ഉപയോഗിയ്ക്കുമെന്ന് തന്നെ കരുതാം.
എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിയ്ക്ക് ഈ വകുപ്പ് നല്‍കിയത് വെറും താല്കാലിക സംവിധാനം മാത്രമാണെന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍. സാധാരണ ഘടക കക്ഷിയിലെ ഒരു മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാല്‍ ആ വകുപ്പ് അതേ കക്ഷിയിലെ തന്നെ ഒരു മന്ത്രിയ്ക്ക് അധിക ചുമതലയായി നല്‍കുകയാണ് പതിവ്. ഈ പതിവ് മന്‍മോഹന്‍ സിംഹ് തെറ്റിച്ചിരിയ്ക്കുകയാണ്.
കോണ്‍ഗ്രസിനും ഭരണത്തിനും കളങ്കം വരുത്തുകയും പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍ ആയുധം നല്‍കുകയും ചെയ്ത ഡിഎംകെയുടെ നടപടി കോണ്‍ഗ്രസിന് അത്ര രസിച്ചിട്ടില്ല. ഇതിന് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ഈ കൂട്ടുകക്ഷി ഭരണത്തില്‍ എത്രത്തോളം അതിന് സാധിയ്ക്കുമെന്നത് കണ്ടറിയണം.












Click it and Unblock the Notifications