കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പെക്ട്രം അഴിമതി: മന്ത്രി രാജ രാജിവെച്ചു

  • By Ajith Babu
Google Oneindia Malayalam News

A Raja
ദില്ലി: യുപിഎ സര്‍ക്കാരിന് തലവേദനയായി മാറിയ 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രി എ രാജ രാജിവെച്ചു. വൈകീട്ട് പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ചെന്നൈയില്‍ ഒരുപകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ തിരിച്ചെത്തിയ രാജ വൈകാതെ രാജി സമര്‍പ്പിയ്ക്കുകയായിരുന്നു.

അവസാന നിമിഷം വരെ രാജയെ സംരക്ഷിയ്ക്കാന്‍ ഡിഎംകെയും കരുണാനിധിയും കിണഞ്ഞുപരിശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജ ഒഴിയുകയായിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനാണ് രാജിയെന്നും തന്റെ പാര്‍ട്ടി നേതാവ് കരുണാനിധിയുടെ ആജ്ഞയെത്തുടര്‍ന്നാണ് പുറത്തുപോകുന്നതെന്നും രാജ പറഞ്ഞു.

രാജ്യത്തിന് 1.77 ലക്ഷം കോടി രൂപയോളം നഷ്ടമുണ്ടാക്കിയെന്ന് പറയപ്പെടുന്ന അഴിമതിയില്‍ പ്രതിപക്ഷം രാജയുടെ രാജിയ്ക്കായി മുറവിളി കൂട്ടിയിരുന്നു. മറ്റു വഴികളൊന്നുമില്ലാതെ ഒടുവില്‍ രാജയെ കൈവിടാന്‍ കേന്ദ്രം തീരുമാനിയ്ക്കുകയായിരുന്നു. ഇതിന് പുറമെ കേസ് തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കുകയുമാണ്. കോടതിയില്‍ നിന്ന് എന്തെങ്കിലും പ്രതികൂല പരാമര്‍ശങ്ങളുണ്ടായാല്‍ സര്‍ക്കാരിന് അതു കൂടി നേരിടാനാവില്ല. ഈ സാഹചര്യത്തില്‍ ഡിഎംകെ പ്രതിനിധിയായ രാജ കേന്ദ്ര മന്ത്രിസഭയില്‍ തുടരുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് യുപിഎ. സര്‍ക്കാറിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് എത്തുകയായിരുന്നു.

സര്‍ക്കാറിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ സ്‌പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സി.എ. ജി. റിപ്പോര്‍ട്ട് ഏതാനും ദിവസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെയ്ക്കും.

പാര്‍ട്ടി വക്താവും ലോക്‌സഭാ എം.പി.യുമായ ടി.കെ.എസ്. ഇളങ്കോവന്‍, ലോക്‌സഭാ എംപി എകെഎസ്. വിജയന്‍, കരുണാനിധിയുടെ മകളും രാജ്യസഭാ എംപി.യുമായ കനിമൊഴി, മുന്‍ കേന്ദ്രമന്ത്രി ടി.ആര്‍. ബാലു എന്നിവരുടെ പേരുകളാണ് രാജയുടെ പിന്‍ഗാമിയായി ഉയര്‍ന്നുകേള്‍ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X