കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മന്ത്രി 15കോടി കൈക്കൂലി ചോദിച്ചെന്ന് ടാറ്റ

  • By Lakshmi
Google Oneindia Malayalam News

Ratan Tata
ഡെറാഡൂണ്‍ : വിമാനക്കമ്പനി തുടങ്ങുന്നതിനായി അനുമതി നല്‍കാന്‍ പത്തുവര്‍ഷം മുന്പ് ഒരു മന്ത്രി ടാറ്റാ ഗ്രൂപ്പിനോട് പതിനഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വെളിപ്പെടുത്തല്‍.

മന്ത്രിക്കു പതിനഞ്ചു കോടി രൂപ കൊടുത്ത് പദ്ധതി തുടങ്ങാന്‍ സുഹൃത്തായ ഒരു വ്യവസായിയാണ് ഉപദേശിച്ചതെന്നും ടാറ്റ പറഞ്ഞു.

എന്നാല്‍ കൈക്കൂലി കൊടുത്ത് ഒരു വ്യവസായ പദ്ധതി ആരംഭിക്കുന്നത് തനിക്കു ചിന്തിക്കാവുന്നതിനും അപ്പുറമാണെന്നും അതിനാല്‍ വിമാനക്കമ്പനി സംരംഭം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഡെറാഡൂണില്‍ ഒരു പ്രഭാഷണത്തിനിടെ അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിക്കായി സിംഗപ്പുര്‍ എയര്‍ലൈന്‍സുമായി സംയുക്ത സംരംഭം ആരംഭിക്കാനായിരുന്നു പദ്ധതി. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രധാനമന്ത്രിമാരെ സമീപിച്ചു.

എന്നാല്‍ ഒരേയൊരു വ്യക്തിയാണ് ടാറ്റാ ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ തകര്‍ത്തതെന്ന് രത്തന്‍ ടാറ്റ പറഞ്ഞു. ഈ വ്യക്തിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.

രത്തന്‍ ടാറ്റായുടെ മുന്‍ഗാമിയായ ജെ.ആര്‍.ഡി. ടാറ്റ തുടക്കമിട്ട ടാറ്റാ എയര്‍ലൈന്‍സാണ് പിന്നീടു സര്‍ക്കാര്‍ ഏറ്റെടുത്ത് എയര്‍ ഇന്ത്യ ആക്കി മാറ്റിയത്.

എയര്‍ ഇന്ത്യയില്‍ ഓഹരി പങ്കാളിത്തത്തിനായി 1995, 2000, 2001 വര്‍ഷങ്ങളില്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പാണ് ആദ്യ രണ്ടു ശ്രമങ്ങള്‍ വിഫലമാക്കിയത്. 2001ല്‍ എയര്‍ ഇന്ത്യയില്‍ ഓഹരി പങ്കാളിത്തത്തിന് അപേക്ഷിച്ച ഏക സംയുക്ത സംരംഭം തങ്ങളുടേതായിരുന്നെങ്കിലും രാഷ്ട്രീയമായ എതിര്‍പ്പു മൂലം പിന്മാറുകയായിരുന്നെന്നു ടാറ്റ പറഞ്ഞു.

English summary
Ratan Tata, India"s well-known businessman and the Chairman of Tata Group, on Monday made an astonishing disclosure that a Union Minister had asked his company for a bribe of Rs 15 crores when he was in the process of setting up a domestic airline business. Ratan Tata, however, did not name the Minister and said the incident took place around 10-12 years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X