27 ലക്ഷത്തിന്റെ ഹാരിപോട്ടര്‍ ബുക്ക് മോഷണം പോയി

ബ്രിട്ടീഷ് എഴുത്തുകാരി ജെകെ റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവല്‍ പരമ്പരയിലെ ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേര്‍സ് സ്‌റ്റോണ്‍ എന്ന പുസ്തകത്തിന്റെ അപൂര്‍വ പതിപ്പാണ് ഗ്യാലറിയില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നത്.
ഈ പുസ്തകം ലേലത്തില്‍ വില്ക്കുന്നതിനായി ആര്‍ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഗാലറിയിലെത്തിയ ഒരു സംഘം സന്ദര്‍ശകരുമായി ജീവനക്കാരന്‍ സംസാരിക്കുന്നതിനിടെയാണ് മോഷണം നടന്നത്. പുസ്തകത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ചോദിച്ച് ഒരു യുവതി ഗാലറി സൂക്ഷിപ്പുകാരന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടെ മറ്റൊരാള്‍ പ്രത്യേക അറയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പുസ്തകം മോഷ്ടിക്കുകയായിരുന്നു. ഏതാണ്ട് 300 പുസ്തകങ്ങള്‍ മാത്രമാണ് ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയിട്ടുള്ളത്.
മോഷണത്തില്‍ പങ്കാളികളെന്നു സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 1997ല്‍ പ്രസിദ്ധീകരിച്ച, ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേര്‍സ് സ്‌റ്റോണ്‍ മുതല്‍ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ലോകമെമ്പാടും വന്‍ പ്രശസ്തിയും നിരൂപകപ്രശംസയും സാമ്പത്തികലാഭവും നേടിയിട്ടുണ്ട്.
2008ലെ കണക്കനുസരിച്ച്, പരമ്പരയിലെ ഏഴു പുസ്തകങ്ങളുടെ ആകെ 37.5 കോടി പ്രതികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 2007 ജൂലൈ 21ന് ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകം പുറത്തിറങ്ങിയത്. ഏഴു കഥകളും സിനിമയാക്കിയപ്പോഴും വന്‍ വിജയം നേടിയിരുന്നു.












Click it and Unblock the Notifications