25 പൈസ ചരിത്രത്തിലേക്ക്

ഉത്പാദന ചെലവേറുകയും ഡിമാന്റ് കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ 25 പൈസ നാണയത്തിന്റെ ഉത്പാദനവും വിനിയോഗവും അവസാനിപ്പിയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നത്. ഇതു സംബന്ധിച്ച ശിപാര്‍ശ ധനകാര്യമന്ത്രാലയം കേന്ദ്ര കാബിനറ്റ് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്.
25 പൈസയുടെ നാണയം നിര്‍മിക്കാന്‍ അതിന്റെ മൂല്യത്തേക്കാള്‍ അധികം പണം ചെലവാകുന്നുണ്ടെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. വിപണിയില്‍ 25 പൈസയ്ക്കു മൂല്യം നഷ്ടപ്പെട്ടതും ആരുമിത് കൈകാര്യം ചെയ്യാന്‍ താത്പര്യപ്പെടാത്തതും നാണയം പിന്‍വലിയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.
25 പൈസ പിന്‍വലിയ്ക്കുന്നതിന് പുറമെ മറ്റു നാണയങ്ങളുടെ നിര്‍മാണ ചെലവ് കുറയ്ക്കാനും ധനകാര്യ മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇതുപ്രകാരം അമ്പത് പൈസയുടെ വലിപ്പവും ഭാരവും 25 പൈസയുടേതിന് തുല്യമാക്കുക. അതുപോലെ ഒരു രൂപ, രണ്ട് രൂപ നാണയങ്ങളുടെ ആകൃതിയും ഭാരവും കുറയ്ക്കാനും ശുപാര്‍ശയിലുണ്ട്.
ധനകാര്യമന്ത്രാലയത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിയ്ക്കുകയാണെങ്കില്‍ അഞ്ച്, 10, 20 പൈസ നാണയങ്ങള്‍ക്ക് പിന്നാലെ 25 പൈസയും വിസ്മൃതിയിലാവും












Click it and Unblock the Notifications