കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പുനരാലോചന നടത്തണം: ചന്ദ്രപ്പന്‍

  • By Lakshmi
Google Oneindia Malayalam News

CK Chandrappan
കൊച്ചി: ലാവലിന്‍ കേസ് ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം സിപിഎം ഗൗരവമായി പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍.

കത്തോലിക്ക സഭയുമായുള്ള സംവാദത്തില്‍ സിപിഎമ്മിന്റെ ഭാഷയും രീതിയും മാറണമെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു.

ലാവലിന്‍ വിഷയത്തില്‍ രാഷ്ട്രീയമായും സംഘടനാപരമായും സ്വീകരിച്ചിരിക്കുന്ന നിലപാട് ജനങ്ങള്‍ അംഗീകരിക്കുമോയെന്ന് ആലോചിക്കണം. സിപിഎമ്മിലെ വിഭാഗതീയത നിര്‍ഭാഗ്യകരമാണ്. മുന്നണിയുടെ നേതാവെന്ന സിപിഎം മനോഭാവം ശരിയല്ല.

മുന്നണിയില്‍ നിന്ന് കക്ഷികള്‍ വിട്ടുപോകാതിരിക്കാനുള്ള ഉത്തരവാദിത്വം വലിയ പാര്‍ട്ടിക്കുണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ എല്‍ഡിഎഫിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും.

പിഡിപിയുമായി സഹകരിച്ചത് സിപിഎം തീരുമാനമായിരുന്നു. ഒരു കാലത്തും എല്‍ഡിഎഫിന് യോജിച്ചുപോകാന്‍ പറ്റാത്ത കക്ഷിയാണ് പിഡിപി-ചന്ദ്രപ്പന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ സിപിഐ കക്ഷിചേര്‍ന്നിട്ടില്ല. വി.എസിനോട് പ്രത്യേക അനുഭാവം സിപിഐ പുലര്‍ത്തിയിട്ടില്ല. നന്നായി ഭരിച്ചിട്ടും തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് എല്‍ഡിഎഫ് തോറ്റു എന്ന് ആലോചിക്കണം.

മധ്യവര്‍ഗത്തെ കൂടെ നിര്‍ത്താന്‍ കഴിയാത്തതിനെ കുറിച്ചും ഇടതുപക്ഷത്തിന്റെ ജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ചും ആലോചന വേണം. ഇന്ത്യന്‍ ഇടതുപക്ഷം പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ആവശ്യമാണെന്നും സി.കെ. ചന്ദ്രപ്പന്‍ അഭിപ്രായപ്പെട്ടു.

സിപിഐ സെക്രട്ടറിയായി ഒരാഴ്ച മുമ്പ് മാത്രം ചുമതലയേറ്റ ചന്ദ്രപ്പന്‍ സിപിഎം വിഷയത്തില്‍ ഇതാദ്യമായാണ് അഭിപ്രായം പറയുന്നത്.

English summary
CPi State secretary CK Chandrappan, has raised pertinent questions of ethics in the Lavalin scam. Chandrappan urged the CPM to introspect whether its decision to counter the Lavalain case “politically and organisationally” has been endorsed by the people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X